പ്രതിരോധ രംഗത്തെ സവിശേഷ സാങ്കേതികവിദ്യാ മികവിനുളള എസ്ഐഡിഎം പുരസ്ക്കാരം എസ്എഫ്ഒ ടെക്നോളജീസിന്
October 4, 2023 0 By BizNews- നെസ്റ്റ് ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് ടെക്‌നോളജി കമ്പനിയാണ്
- പ്രതിരോധ മേഖലയിലെ വൈദഗ്ധ്യം പരിഗണിച്ചാണ് ബഹുമതി
ജമ്മു: സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സിന്റെ സവിശേഷ സാങ്കേതിക വിദ്യാ മികവ് കൈവരിച്ചതിനുള്ള 2023ലെ ചാമ്പ്യൻഷിപ്പ് അവാർഡ് നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് സ്വന്തമാക്കി.
രൂപകൽപ്പന, നിർമ്മാണം, ടെസ്റ്റിംഗ് എന്നിവയിലെ പ്രത്യേക വൈദഗ്ധ്യം മാനദണ്ഡമാക്കിയാണ് ബഹുമതി.കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ് നാഥ് സിങ്ങ് അവാർഡ് സമ്മാനിച്ചു. ജമ്മുവിലെ ഐഐടിയിൽ ആയിരുന്നു എസ്ഐഡിഎം അവാർഡ് ദാന ചടങ്ങ്.
നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ ജഹാംഗീറിന് വേണ്ടി തോമസ് എബ്രഹാം, ഡോ. സാമുവൽ വർഗീസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ബ്രഹ്മോസ് സ്ഥാപക സിഇഒ ഡോ. എൻ ശിവതാണുപിള്ള ആയിരുന്നു ജൂറി ചെയർമാൻ. എസ്എഫ്ഒ ടീമിന്റെ ഫോട്ടോണിക്‌സ് സാങ്കേതികത്തികവ്, രൂപകൽപ്പന, നിർമ്മാണ ശേഷി എന്നിവയെ വിദഗ്ധരടങ്ങുന്ന ജൂറി പ്രത്യേകം പരാമർശിച്ചു.
ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന അത്യാധുനിക ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും പ്രചോദിപ്പിക്കുന്ന ‘മേക്ക് ഇൻ ഇന്ത്യ’ ‘ആത്മനിർഭർ ഭാരത്’ തുടങ്ങിയ ദേശീയ ഉദ്യമങ്ങളോടുള്ള എസ്എഫ്‌ഒയുടെ പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ പുരസ്ക്കാരമെന്ന് ചെയർമാൻ ഡോ. എൻ. ജഹാംഗീർ അഭിപ്രായപ്പെട്ടു,
ഫൈബർ ഒപ്റ്റിക്സിൽ കേന്ദ്രീകരിച്ച് 1990-ൽ ആരംഭിച്ച എസ്എഫ്ഒ ടെക്നോളജീസ് ഒപ്ട്രോണിക്സ് രംഗത്ത് രാജ്യത്തെ ആദ്യ ടെക് കമ്പനിയാണ്. ഇന്ത്യയിലെ മറ്റ് ഒറിജിനൽ ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (ഒഡിഎം) കമ്പനികളിൽ നിന്നും എസ്എഫ്ഒയെ വേറിട്ട് നിറുത്തുന്ന പ്രധാന കാര്യം ഫോട്ടോണിക്സ് മേഖലയിലെ വൈദഗ്ധ്യമാണ്. കഴിഞ്ഞ 33 വർഷമായി ആഗോള ഫോർച്യൂൺ 100 കമ്പനികൾക്ക് ഒപ്പം പ്രവർത്തിക്കുന്ന വിപുലമായ അനുഭവസമ്പത്ത്, ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഡിസൈൻ, സ്ട്രാറ്റജി, ഡവലപ്മെൻറ് എന്നിവയിൽ മികച്ച സൊല്യൂഷനുകൾ നൽകാൻ എസ്എഫ്ഒയെ പ്രാപ്തരാക്കുന്നു. എസ്എഫ്ഒ ആർ&ഡി കേന്ദ്രം ഡിപ്പാർട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അംഗീകാരം ഉള്ളതാണ്.
ഇസ്രായേലി എയ്‌റോസ്‌പേസ്, തേൽസ്, ബോയിംഗ്, ഡിആർഡിഒ ലാബുകൾ തുടങ്ങിയവ
എസ്എഫ്‌ഒയുടെ ആഗോള ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.
ഒപ്‌ട്രോണിക്‌സ്, ഫോട്ടോണിക്‌സ് മേഖലയിൽ ഡയറക്‌റ്റഡ് ലേസർ എനർജി, ആയുധങ്ങൾക്കായുള്ള ഹൈ പവർ ഫൈബർ ലേസറുകൾ, അന്തർവാഹിനികൾക്കായുള്ള അഡ്വാൻസ്‌ഡ് സെൻസറുകൾ തുടങ്ങി വിവിധ ഭാവി പ്രതിരോധ സംവിധാനങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും എസ്എഫ്ഒ ടെക്‌നോളജീസ് പങ്കുവഹിക്കുന്നു.
ഓഫ്സെറ്റ് പ്രോഗ്രാമുകളുടെ ഭാഗമായി നിരവധി പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണവും എസ്എഫ്ഒ ചെയ്യുന്നു.
കപ്പലുകൾക്കും വിമാനങ്ങൾക്കുമായി, റഡാറിനായുള്ള റഗ്ഗഡ് ആർഎഫ്-ഫോട്ടോണിക്സ് കണക്റ്റിവിറ്റി സൊല്യൂഷനുകൾ, ഗൈറോസിനുള്ള സ്പെഷ്യാലിറ്റി ഫൈബർ ഒപ്റ്റിക് ഘടകങ്ങൾ, സോണാറുകൾക്കുള്ള പവർ ആംപ്ലിഫയറുകൾ, തെർമൽ ക്യാമറകൾ തുടങ്ങിയവ കമ്പനി വികസിപ്പിക്കുന്നുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-കിലോവാട്ട് സിംഗിൾ മോഡ് ഫൈബർ ലേസർ ഡിഫൻസ് എക്‌സ്‌പോ, G20 ടെക്‌നിക്കൽ എക്‌സിബിഷൻ എന്നിവയിൽ പ്രശംസ നേടി. ഡിആർഡിഒയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സിംഗിൾ കാവിറ്റി 3കിലോവാട്ട് ഫൈബർ ലേസർ സ്രോതസ്സുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ഒരേയൊരു സൗകര്യമാണ് എസ്എഫ്ഒയുടെ ഒപ്ട്രോണിക്സ് ഡിവിഷൻ
ദേശീയ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കിനായി ബിഎസ്എൻഎൽ ന് നൽകിയിട്ടുള്ള ഫൈബർ സെന്റിനൽ സിസ്റ്റം ഒപ്ട്രോണിക്സ് ഡിവിഷൻ്റെ മറ്റൊരു പ്രധാന സംഭാവനയാണ്. അത് രാജ്യത്ത് 57,000 കിലോമീറ്ററിലധികം ദൈർഘ്യത്തിൽ വ്യാപിച്ചുകിടക്കുന്ന ഫൈബർ ഒപ്റ്റിക് ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നു. ടെലികോം വകുപ്പ് ആരംഭിച്ച ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ടിന് (ടിടിഡിഎഫ്) കീഴിൽ അടുത്തിടെ പ്രഖ്യാപിച്ച അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് ടെസ്റ്റ് ബെഡ് ഡെവലപ്‌മെന്റിന്റെ കൺസോർഷ്യം പങ്കാളി കൂടിയാണ് എസ്എഫ്‌ഒ. ചന്ദ്രയാൻ – 3 , ആദിത്യ എൽ1 തുടങ്ങി ഐഎസ്ആർഒയുടെ
വിവിധ ബഹിരാകാശ പരിപാടികൾക്ക് നിർണായക പിന്തുണ നൽകാൻ എസ്എഫ്ഒയ്ക്ക് കഴിഞ്ഞു.
സൊസൈറ്റി ഓഫ് ഇന്ത്യൻ എയറോസ്പേസ് ടെക്നോളജീസ് & ഇൻഡസ്ട്രീസ് (SIATI)
എയ്‌റോസ്‌പേസ്, ഡിഫൻസ് വിഭാഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറിന് ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ്പ് അവാർഡ് നൽകിയിരുന്നു.