വിപണി ദുര്‍ബലം, കൂടുതല്‍ ഇടിവ് പ്രതീക്ഷിച്ച് വിദഗ്ധര്‍
August 31, 2023 0 By BizNewsമുംബൈ: ഇന്ത്യന്‍ സൂചികകളില്‍ ക്രമാനുഗതമായ ഇടിവ് ദര്‍ശിക്കുകയാണ് റെലിഗയര്‍ ബ്രോക്കിംഗിലെ അമിത് മിശ്ര ഉള്‍പ്പടെയുള്ള അനലിസ്റ്റുകള്‍. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയിലാണിത്. അതേസമയം മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളിലെ ഉയര്‍ച്ചയും തിരഞ്ഞെടുത്ത ഓഹരികളിലെ വാങ്ങലും അപവാദമാണ്.
തിരിച്ചുകയറ്റത്തിന്റെ സൂചനകള്‍ പ്രകടമാകുന്നത് വരെ നിര്‍ദ്ദിഷ്ട ഓഹരികളില്‍ ശ്രദ്ധചെലുത്തുന്നത് തുടരണമെന്ന് മിശ്ര നിര്‍ദ്ദേശിച്ചു. കൂടാതെ ആഗോള പ്രവണതകളും സസൂക്ഷ്മമായി വീക്ഷിക്കണം. ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗഡിയയും സമാനമായ നിരീക്ഷണമാണ് പങ്കുവയ്ക്കുന്നത്.
സൂചികകള്‍ ക്രമാനുഗതമായി ദുര്‍ബലമാകുകയാണെന്ന് അദ്ദേഹം പറയുന്നു. പ്രതിദിന,പ്രതിവാര ചാര്‍ട്ടുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വില, മൊമന്റം ഇന്റിക്കേറ്ററുകളും ബെയറിഷ് പ്രവണതയാണ് കാണിക്കുന്നത്.
19100 വരെ ഇടിവ് തുടരുമെന്ന് ഗഡിയ പറഞ്ഞു. 19100-19000 ലെവലിലായിരിക്കും നിര്‍്ണ്ണായക സപ്പോര്‍ട്ട്. 19400-19430 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും.