മോണോ ഫാര്‍മകെയര്‍ ഐപിഒ ഓഗസ്റ്റ് 28 ന്
August 27, 2023 0 By BizNewsമുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കാരായ മോണോ ഫാര്‍മകെയറിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) തിങ്കളാഴ്ച (ഓഗസ്റ്റ് 28 ) ആരംഭിക്കും. ഓഗസ്റ്റ് 30 വരെ നീളുന്ന ഐപിഒ വഴി 14.84 കോടി രൂപ സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്. 26-28 രൂപയാണ് ഇഷ്യുവില.
4000 ഓഹരികളുടെ ഒരു ലോട്ടിനായി അപേക്ഷിച്ച് തുടങ്ങാം. 53 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. കമ്പനിയുടെ 81.03 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് പ്രൊമോട്ടര്‍മാരായ പാനിലം ലഖതാരിയയും സുപാല്‍ ലഖതാരിയയുമാണ്.
ഐപിഒയുടെ 10 ശതമാനം യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവയ്ക്കുമ്പോള്‍ 5 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 45 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സബ്‌സ്‌ക്രൈബ് ചെയ്യാം. ഐപിഒ തുക പ്രവര്‍ത്തന മൂലധനത്തിനും മറ്റ് പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കുമെന്ന് കരട് രേഖകള്‍ അറിയിച്ചു.
സെപ്തംബര്‍ 4 നായിരിക്കും അലോട്ട്‌മെന്റ്.
2022 ഒക്ടോബര്‍ 17 വരെ 33.08 കോടി രൂപയുടെ വരുമാനവും 94 ലക്ഷം കോടി രൂപയുടെ അറ്റാദായവും നേടിയ കമ്പനിയാണ് മോണോ ഫാര്‍മകെയര്‍.കോസ്‌മോ കെയര്‍ ഇനങ്ങള്‍, വേദനസംഹാരി, ആന്റിപൈററ്റിക് മരുന്നുകള്‍, ചുമ, ജലദോഷം, അലര്‍ജി മരുന്നുകള്‍, ആന്റിഫംഗല്‍ മരുന്നുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍ മരുന്നുകള്‍, കാര്‍ഡിയാക്, ഡയബറ്റിക് മരുന്നുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവ വില്‍പന നടത്തുന്നു.