വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെ നേട്ടത്തിലായി മള്‍ട്ടിബാഗര്‍ ഓഹരി

വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെ നേട്ടത്തിലായി മള്‍ട്ടിബാഗര്‍ ഓഹരി

August 26, 2023 0 By BizNews

മുംബൈ: റെസ്‌പോണ്‍സീവ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 7 ശതമാനം ഉയര്‍ന്ന് 231 രൂപയിലെത്തി. ഇന്ത്യന്‍ റെയില്‍വേയുടെ മുംബൈ-ഡല്‍ഹി ചരക്ക് ഇടനാഴി സംരംഭത്തിന് കീഴില്‍ വൈതര്‍ന ടണല്‍ പ്രോജക്ട് കരാര്‍ കമ്പനി ഏറ്റെടുത്തിരുന്നു. ഇതുവഴി വാട്ടര്‍പ്രൂഫിംഗ് മെംബ്രേന്‍ ഡിവിഷനിലേക്കുള്ള പ്രവേശനം കമ്പനി പ്രഖ്യാപിച്ചു.

തുരങ്കത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സംരക്ഷിക്കുന്നതിനായി വാട്ടര്‍പ്രൂഫിംഗ് മെംബ്രനുകള്‍ വിതരണം ചെയ്യുകയും സ്ഥാപിക്കുകയുമാണ് കമ്പനി ചെയ്യുക. ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. നിലവില്‍ 6400 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി 52 ആഴ്ച താഴ്ചയായ 101 രൂപയില്‍ നിന്നും 145 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

2023 വര്‍ഷത്തെ നേട്ടം 20 ശതമാനം. ഒന്നാംപാദത്തില്‍ അറ്റാദായം 230 ശതമാനം ഉയര്‍ത്താന്‍ റെസ്‌പോണ്‍സീവ് ഇന്‍ഡസ്ട്രീസിന് സാധിച്ചിരുന്നു. 5.92 കോടി രൂപയാണ് അറ്റാദായം. വരുമാനം നേരിയ വര്‍ദ്ധനവോടെ 166.78 കോടി രൂപയായപ്പോള്‍ ഇബിറ്റ 22.56 കോടി രൂപ.

റെസ് പോണ്‍സീവ് ഇന്‍ഡസ്ട്രീസ് വിനൈല്‍ ഫ്‌ലോറിംഗ്, എസ്പിസി, എല്‍വിടി, സിന്തറ്റിക് ലെതര്‍ എന്നിവയുടെ ആഭ്യന്തര നിര്‍മ്മാതാവാണ്. സെപ്റ്റംബര്‍ 15 ശനിയാഴ്ച വാര്‍ഷിക പൊതുയോഗം നടത്തുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.