ഖാരിഫ് സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍
August 24, 2023 0 By BizNewsന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ് സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങും. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ 496 ലക്ഷം ടണ്‍ നെല്ലിനേക്കാള്‍ കൂടുതലാണ്.ഖാരിഫ് സീസണില്‍ നെല്ല് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് സംഭരണം.
122 ലക്ഷം ടണ്‍ നെല്ല് പഞ്ചാബില്‍ നിന്നും, 61 ലക്ഷം ടണ്‍ നെല്ല് ഛത്തീസ്ഗഢില്‍ നിന്നും, 50 ലക്ഷം ടണ്‍ നെല്ല് തെലങ്കാനയില്‍ നിന്നും, 44.28 ലക്ഷം ടണ്‍ നെല്ല് ഒഡീഷയില്‍ നിന്നും, 44 ലക്ഷം ടണ്‍ നെല്ല് ഉത്തര്‍പ്രദേശില്‍ നിന്നും, 40 ലക്ഷം ടണ്‍ നെല്ല് ഹരിയാനയില്‍ നിന്നും, 34 ലക്ഷം ടണ്‍ നെല്ല് മധ്യപ്രദേശില്‍ നിന്നും, 30 ലക്ഷം ടണ്‍ നെല്ല് ബിഹാറില്‍ നിന്നും, 25 ലക്ഷം ടണ്‍ നെല്ല് ആന്ധ്രാപ്രദേശില്‍ നിന്നും, 24 ലക്ഷം ടണ്‍ നെല്ല് പശ്ചിമ ബംഗാളില്‍ നിന്നും, 15 ലക്ഷം ടണ്‍ നെല്ല് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ, ഖാരിഫ് സീസണില്‍ 33.09 ലക്ഷം ടണ്‍ ധാന്യങ്ങള്‍ (ശ്രീ അന്ന) സംസ്ഥാനങ്ങള്‍ വാങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് രാഗിയുടെ കുറഞ്ഞ വില്‍പന വിലയില്‍ ആറ് മില്ലറ്റുകള്‍ സംസ്ഥാനങ്ങള്‍ സംഭരിക്കും.