ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റിലയന്‍സ്
August 3, 2023 0 By BizNewsന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 88-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. 2022 ല്‍ 104-ാം സ്ഥാനത്തായിരുന്നു കമ്പനി.
2021 ല്‍ 155 -ാം സ്ഥാനത്തായിരുന്ന റിലയന്‍സ്, ഇതിനോടകം 67 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിംഗില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 48 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 94-ാം സ്ഥാനത്താണുള്ളത്.
അതേസമയം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഒമ്പത് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 107-ാം സ്ഥാനത്തെത്തി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (നമ്പര്‍ 158), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നമ്പര്‍ 233), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (നമ്പര്‍ 235) എന്നിവയാണ് പട്ടികയിലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍.
ടാറ്റ മോട്ടോഴ്‌സ് 33 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 337 സ്ഥാനത്തെത്തിയപ്പോള്‍ രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ് 353 -ാം സ്ഥാനത്താണുള്ളത്. 84 സ്ഥാനങ്ങള്‍ കയറാന്‍ കമ്പനിയ്ക്ക് സാധിച്ചു.