ആധാറും പാൻ കാർഡും ജൂൺ 30നകം ലിങ്ക് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും ; 1000 രൂപ ഫീസ്

ആധാറും പാൻ കാർഡും ജൂൺ 30നകം ലിങ്ക് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും ; 1000 രൂപ ഫീസ്

June 24, 2023 0 By BizNews

ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും  ജൂൺ 30നകം ലിങ്ക് ചെയ്യണമെന്ന് ആദായ നികുതി വകുപ്പ്. കാർഡുകൾ ലിങ്ക് ചെയ്യാൻ 1000 രൂപയായിരിക്കും ഫീസ്. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും.

 ഇരു കാർഡുകളും ലിങ്ക്  ചെയ്യാൻ  1000 രൂപ ഫീസായി ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇ-പേ ടാക്സ് ഫീച്ചറിലൂടെയാണ് ഫീസ് നൽകേണ്ടത്. പാൻകാർഡ് അസാധുവായാൽ ആ കാർഡ് ഉപയോഗിച്ച് ചെയ്യുന്ന ആദായ നികുതി റിട്ടേണുകൾക്ക് റീഫണ്ട് ലഭിക്കില്ല. പാൻകാർഡ് പിന്നീട് ആക്ടീവായതിന് ശേഷമേ റീഫണ്ട് ലഭിക്കും.

ഇക്കാലയളവിൽ പിടിച്ചുവെച്ച റീഫണ്ട് തുകക്ക് പലിശയും ലഭിക്കില്ല. ടി.ഡി.എസിനും ടി.സി.എസിനും ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. കുട്ടികളുടെ ആധാറും പാൻകാർഡും ലിങ്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 500 രൂപയായിരിക്കും ഫീസായി ഈടാക്കുക.