സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ

June 21, 2023 0 By BizNews

മുംബൈ: ബോംബെ ഓഹരി സൂചിക സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ. ബുധനാഴ്ചയാണ് സെൻസെക്സ് വലിയ നേട്ടം കുറിച്ചത്. റിലയൻസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിന് കരുത്ത് പകർന്നത്.

260 പോയിന്റ് നേട്ടത്തോടെ 65,588 പോയിന്റിലെത്തിയതോടെയാണ് സെൻസെക്സ് ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. ഇതിന് മുമ്പ് 65,583 പോയിന്റായിരുന്നു സെൻസെക്സിന്റെ റെക്കോർഡ് ഉയരം. 2022 ഡിസംബർ ഒന്നിനാണ് സെൻസെക്സ് നേട്ടം കൈവരിച്ചത്.

അതേസമയം, ദേശീയ സൂചികയായ നിഫ്റ്റി 18,870 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. അൾട്രാടെക് സിമന്റ്, പവർ ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എൽ&ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ് എന്നീ കമ്പനികളാണ് വലിയ നേട്ടമുണ്ടാക്കിയത്. എൻ.ടി.പി.സി, ആക്സിസ് ബാങ്ക്, സൺഫാർമ, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവർ നഷ്ടമുണ്ടാക്കി.

ശ്രീറാം ഫിനാൻസ്, പിരാമൽ എന്റർപ്രൈസ് എന്നിവർ 10 ശതമാനം അപ്പർ സർക്യൂട്ട് ലിമിറ്റിലാണ് വ്യാപാരം തുടങ്ങിയത്. സെക്ടറുകളിൽ ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ബാങ്ക്, എഫ്.എം.സി.ജി, ഐ.ടി, മീഡിയ, റിയാലിറ്റി എന്നീ സെക്ടറുകളാണ് നേട്ടത്തിൽ.