ബോണസ് ഇഷ്യു: അപ്പര്‍ സര്‍ക്യൂട്ടിലെത്തി പെന്നിസ്റ്റോക്ക്

June 6, 2023 0 By BizNews

ന്യൂഡല്‍ഹി: സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ആശിര്‍വാദ് ക്യാപിറ്റല്‍ ലിമിറ്റഡ്. ബിഎസ്ഇയില്‍ ചൊവ്വാഴ്ചത്തെ സെഷന്‍ 5.49 രൂപയില്‍ ആരംഭിച്ച ഓഹരി പിന്നീട് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ബോണസ് ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 19 നിശ്ചയിച്ചിരിക്കയാണ് കമ്പനി.

അതാണ് ഓഹരിയെ ആകര്‍ഷകമാക്കിയത്. 1: 2 അനുപാതത്തിലാണ് ബാണസ് ഓഹരി ഇഷ്യു.കൈവശമുള്ള 2 ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭിക്കും.

നാലാംപാദത്തില്‍ 0.03 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 75.35 ശതമാനം കുറവാണ്. അറ്റാദായം, 26.09 ശതമാനം ഇടിവ് നേരിട്ട് 0.09 കോടി രൂപയിലെത്തി.