ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് വരുണ്‍ ബീവറേജസ്
June 5, 2023 0 By BizNewsന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 15 നിശ്ചയിച്ചിരിക്കയാണ് വരുണ്‍ ബീവറേജസ്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപയുള്ള 5 ഓഹരികളാക്കിയാണ് വിഭജിക്കുന്നത്. 429 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കൂടുതലാണിത്. വരുമാനം 38 ശതമാനം ഉയര്‍ന്ന് 2867.4 കോടി രൂപയിലെത്തി. കമ്പനി ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 17 ശതമാനം ഉയര്‍ന്നു.
3 മാസത്തെ നേട്ടം 25 ശതമാനവും 6 മാസത്തേത് 25 ശതമാനവും 2 വര്‍ഷത്തേത് 261 ശതമാനവും 3 വര്‍ഷത്തേത് 504 ശതമാനവുമാണ്. പെപ്സി നിര്‍മ്മാതാക്കളാണ് വരുണ്‍ ബീവറേജസ്
പെപ്‌സി, സെവന്‍-അപ്പ്, മൗണ്ടന്‍ ഡ്യൂ, ട്രോപ്പിക്കാന സ്ലൈസ്, ക്വാക്കര്‍ ഓക്ക്് മില്‍ക്ക്, അക്വാഫിന തുടങ്ങി പതിനഞ്ചിലധികം ഉത്പന്നങ്ങള്‍ വരുണ്‍ ബിവ്‌റേജസ് പെപ്‌സിയ്ക്കായി പുറത്തിറക്കുന്നു.