വരുന്നയാഴ്ച എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍

May 27, 2023 0 By BizNews

മുംബൈ: മെയ് 29 മുതല്‍ ജൂണ്‍ 2 വരെയുള്ള വ്യാപാര ആഴ്ചയില്‍ ബാങ്കിംഗ്, ഐടി, എഫ്എംസിജി, മെറ്റല്‍ ബാസ്‌കറ്റുകള്‍ എന്നിവയിലെ ഓഹരികള്‍ എക്‌സ് ഡിവിഡന്റ് ആയി മാറും. ഐടിസി, വേദാന്ത, എസ്ബിഐ, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവയാണ് ഇത്തരത്തില്‍ എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികള്‍.

എക്‌സ് ഡിവിഡന്റ് തീയതിയും ഓഹരികളും

മെയ് 29:

ആനന്ദ് രതി വെല്‍ത്ത് (2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 7 രൂപ അന്തിമ ലാഭവിഹിതം).

ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പേഴ്‌സ് (ഒരു ഓഹരിക്ക് 0.0750 രൂപ ഇടക്കാല ലാഭവിഹിതം).

എംഎം ഫോര്‍ജിംഗ്‌സ്: (ഒരു ഓഹരിക്ക് 6 രൂപയ്ക്ക് ഇടക്കാല ലാഭവിഹിതം)

മെയ് 30:

എഫ്എംസിജി കമ്പനി, ഐടിസി ഒരു ഓഹരിക്ക് 6.75 രൂപ അന്തിമ ലാഭവിഹിതവും ഒരു ഓഹരിക്ക് 2.75 രൂപ പ്രത്യേക ലാഭവിഹിതവും നല്‍കും.

റാലിസ് ഇന്ത്യ ഒരു ഓഹരിക്ക് 2.5 രൂപ ലാഭവിഹിതം നല്‍കും.

ലാര്‍ജ് ക്യാപ് ബാസ്‌കറ്റില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന വേദാന്ത ഒരു ഓഹരിക്ക് 18.50 രൂപ ലാഭവിഹിതം നല്‍കും.

മേയ് 31:
അദാനി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഒരു ഓഹരിക്ക് 1.4 രൂപ ലാഭവിഹിതം നല്‍കും.

ഡി ബി കോര്‍പ്പറേഷന്‍ ഒരു ഓഹരിക്ക് 3 രൂപ ലാഭവിഹിതം നല്‍കും.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു ഓഹരിക്ക് 11.30 രൂപ ലാഭവിഹിതം നല്‍കും.

ജൂണ്‍ 1:

ആപ്‌ടെക് ഒരു ഓഹരിക്ക് 6 രൂപ ലാഭവിഹിതം നല്‍കും. 55 രൂപ ലാഭവിഹിതം നല്‍കാന്‍ ശ്രീ സിമന്റ് ഒരുങ്ങുന്നു.

സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ് ഒരു ഓഹരിക്ക് 0.80 രൂപ ലാഭവിഹിതം നല്‍കും.

തുണിത്തര നിര്‍മ്മാതാക്കളായ ട്രൈഡന്റ് ഒരു ഓഹരിക്ക് 0.36 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.

ജൂണ്‍ 2:

ഹാവെല്‍സ് ഇന്ത്യ 4.5 രൂപ ലാഭവിഹിതം നല്‍കുന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഒരു ഓഹരിക്ക് 14 രൂപ ലാഭവിഹിതം നല്‍കും.

ഇന്‍ഫോസിസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 17.50 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.

ജെഎസ്ഡബ്ല്യു എനര്‍ജി ഒരു ഓഹരി ലാഭവിഹിതത്തിന് 2 രൂപയ്ക്ക് എക്‌സ്ഡിവിഡന്റ് നല്‍കും.

മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ഒരു ഓഹരിക്ക് 2.5 രൂപ ലാഭവിഹിതം നല്‍കും.

സ്റ്റീല്‍കാസ്റ്റ് ഒരു ഓഹരിക്ക് 3.15 രൂപ ലാഭവിഹിതം നല്‍കും.