ലക്ഷ്മി വിലാസ് ബാങ്കുമായുളള ഏകീകരണത്തിനുശേഷവും ഡിബിഎസ് ബാങ്കിന്റെ വരുമാനത്തില്‍ വളര്‍ച്ച
July 9, 2021 0 By BizNewsകൊച്ചി: ഡിബിഎസ് ബാങ്ക് 2021 മാര്‍ച്ചിലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 2673 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1444 കോടി രൂപയേക്കാള്‍ 85 ശതമാനം കൂടുതലാണ് .ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 111 കോടി രൂപയില്‍നിന്ന് 312 കോടി രൂപയിലെത്തി. ബാങ്കിന്റെ നികുതിക്കുമുമ്പുള്ള അറ്റാദായം 170 കോടി രൂപിയില്‍നിന്ന് 679 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇതില്‍ എല്‍വിബിയുടെ 341 കോടി രൂപയുടെ നികുതിക്കുമുമ്പുള്ള നഷ്ടവും ഉള്‍പ്പെടുന്നു.
ഡിപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ (എല്‍വിബിയുടെ 18823 കോടി ഉള്‍പ്പെടെ) 51501 കോടി രൂപയിലേക്ക് ഉയര്‍ന്നു. വായ്പ 36973 കോടി രൂപയാണ്. കാസാ അനുപാതം 19 ശതമാനത്തില്‍നിന്ന് 31 ശതമാനമായി. മൂലധന പര്യാപ്തത 15.13 ശതമാനമാണ്. നെറ്റ് എന്‍പിഎ 2.83 ശതമാനമാണ്.ബാങ്കിന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 600 ശാഖകളും 5500 ജോലിക്കാരുമുണ്ട്.2020 നവംബറില്‍ ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചിട്ടും മികച്ച നേട്ടം കൈവരിക്കാന്‍ ബാങ്കിനു സാധിച്ചുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരോജിത് ഷോം പറഞ്ഞു.