പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്
June 1, 2021 0 By BizNewsകൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും അല്ലാത്തതുമായ അനുബന്ധ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്കുന്നതുമാണ് നോസ്മോക് നികോട്ടില്‍ ലോസെന്ജസ് എന്ന് കമ്പനി അവകാശപ്പെടുന്നു.
മിന്റ് വാസനയോടു കൂടി ഷുഗര്‍ ഉള്ളതും ഷുഗര്‍ വിമുക്തവുമായ 2 എംജി, 4 എംജി ശേഷികളില്‍ ഇതു ലഭ്യമാകും. പുകയില ഉപേക്ഷിക്കുന്നവരെ സഹായിക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ പിന്തുണ നല്കുന്ന നിര്‍മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് ആയ ഡോ. വില്‍ കൂടി ഇതോടനുബന്ധിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
പുകയില മൂലമുളള മരണങ്ങളും അതു മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളും ഇന്ത്യയില്‍ വളരെ ഉയര്‍ന്ന നിലയിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സിഇഒ നിഖില്‍ ചോപ്ര ചൂണ്ടിക്കാട്ടി. പുകയില ഉപയോഗിക്കുന്നവരില്‍ 55 ശതമാനവും അതിന്റെ എല്ലാത്തരത്തിലുള്ള ഉപയോഗവും അവസാനിപ്പിക്കാന്‍ തയ്യാറാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേ സമയം പുകയില ഉപേക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. നോസ്മോകും ഡോ. വില്ലും പുകയില ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.