പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്
2021-06-01
കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും അല്ലാത്തതുമായ അനുബന്ധ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതുമാണ് നോസ്മോക് നികോട്ടില്‍ ലോസെന്ജസ് എന്ന് കമ്പനി അവകാശപ്പെടുന്നു. മിന്റ് വാസനയോടു കൂടി ഷുഗര്‍ ഉള്ളതും ഷുഗര്‍ വിമുക്തവുമായ 2 എംജി, 4 എംജി ശേഷികളില്‍ ഇതു ലഭ്യമാകും.Read More →

