തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തതിന്റെ കാരണം ഇതാണ് !

തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തതിന്റെ കാരണം ഇതാണ് !

September 18, 2018 0 By BizNews

തടി വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് പലപ്പോഴും നമ്മള്‍ ഭക്ഷണത്തെ അകലെ നിര്‍ത്തുന്നു. എന്നാല്‍ വെറുതേ ഭക്ഷണം കഴിച്ചത് കൊണ്ട് ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുകയില്ല. പക്ഷെ നമ്മള്‍ ഭക്ഷണം പാകം ചെയ്യുമ്‌ബോള്‍ ചെയ്യുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് തന്നെയാണ് പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നത്.

വണ്ണം കുറക്കാന്‍ ഭക്ഷണം കുറക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കാരണം നമ്മുടെ പാചക രീതിയാണ് പലപ്പോഴും നമ്മുടെ തടി വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്ത് കഴിക്കുന്നു എന്നതിലുപരി എങ്ങനെ കഴിക്കുന്നു എന്നതാണ് ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ടത്.

പാചകത്തില്‍ നമ്മളറിയാതെ തന്നെ വരുത്തുന്ന ചില പ്രശ്‌നങ്ങള്‍ അനാരോഗ്യത്തിലേക്ക് നമ്മളെ നയിക്കുന്നു. ഇത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം ആരോഗ്യത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന്.

പാകം ചെയ്യുന്നതിനിടയില്‍ ടേസ്റ്റ് നോക്കല്‍

പല വീട്ടമ്മമാരുടേയും ഇഷ്ടപ്പെട്ട ഒരു ശീലമായിരിക്കും ഇത്. പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ടേസ്റ്റ് നോക്കുന്നത്. ഇത് ഒരിക്കലും ഒരു നല്ല ശീലമല്ല. കാരണം ഇത് അമിതകലോറി ശരീരത്തില്‍ എത്തുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അമിതവണ്ണം എന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നതിനാണ് ഇത് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രമിക്കണം. ഇത്തരം ശീലം ഇല്ലാതിരിക്കുന്നതിന് വേണ്ടി തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

എണ്ണ ഉപയോഗിക്കുമ്പോൾ

എണ്ണ ഉപയോഗിക്കുമ്‌ബോള്‍ അത് വളരെയധികം ശ്രദ്ധിച്ച് വേണം. ആദ്യമായി ശ്രദ്ധിക്കേണ്ടത് പാചകം ചെയ്യാന്‍ വളരെ കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ എന്നതാണ്. അതിലുപരി ആരോഗ്യത്തിന് വില്ലനാവുന്ന മറ്റൊരു അവസ്ഥയാണ് ഉപയോഗിച്ച എണ്ണ തന്നെ ഉപയോഗിക്കുന്നത്. ഇത് എണ്ണയെ അനാരോഗ്യമുള്ളതാക്കി മാറ്റുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അമിതവണ്ണത്തിലേക്കും കൊളസ്‌ട്രോള്‍ എന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

ബാക്കി വന്നത് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള എണ്ണയുടെ ഉപയോഗം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

സോസേജിന്റെ രുചി കൊള്ളാം പക്ഷേ,

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും രുചിക്കല്ല നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത്, പ്രധാനമായും ആരോഗ്യത്തിന് തന്നെയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലിയ തോതില്‍ തന്നെ നമ്മളെ ബാധിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് സോസേജുകളും സോസുകളും സാലഡിലെ ഡ്രസ്സിങ്ങുകളും എല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയെ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

സോസേജ് കഴിക്കാന്‍ ഇഷ്ടമാണ് എല്ലാവര്‍ക്കും. ഇത്തരം വസ്തുക്കള്‍ ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിനായി ഉപയോഗിക്കുമ്‌ബോള്‍ അതിന് പിന്നില്‍ അമിതവണ്ണവും ഒളിഞ്ഞിരിപ്പുണ്ട് എന്ന കാര്യവും ഓര്‍ക്കേണ്ടത് നല്ലതാണ്.

പഞ്ചസാരയും ഉപ്പും

ഉപ്പും പഞ്ചസാരയും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യത്തിന്റെ തോതനുസരിച്ച് ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രണ്ടും തടി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും.

കൂടുതല്‍ ഫ്രൈ ചെയ്യുന്നത്

ചിലര്‍ക്ക് എണ്ണയില്‍ കിടന്ന് നല്ലതു പോലെ മൊരിഞ്ഞ ഭക്ഷണമായിരിക്കും ഇഷ്ടമുണ്ടാവുക. എന്നാല്‍ അതുണ്ടാക്കുന്ന അനാരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കാറു പോലും ഇല്ല. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് അമിതവണ്ണത്തിനും കുടവയര്‍ വരുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥകളെല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ച് മാത്രം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ഭാവിയില്‍ നിങ്ങളെ ബാധിക്കുന്നത്. കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകളിലേക്ക് ഇത് നിങ്ങളെ നയിക്കുന്നു.

കൂടുതല്‍ നേരം വേവിക്കുന്നത്

പല ഭക്ഷണങ്ങളും കൂടുതല്‍ നേരം വേവിക്കുന്നതും അനാരോഗ്യവും അമിതവണ്ണവും നല്‍കുന്ന ഒന്നാണ്. പച്ചക്കറികള്‍ കൂടുതല്‍ വേവിക്കുമ്‌ബോള്‍ അതിലെ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പച്ചക്കറികളും മറ്റും കൂടുതല്‍ നേരം വേവിക്കാതിരിക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ നോണ്‍വെജ് എല്ലാം നല്ലതു പോലെ വേവിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

പകരം മറ്റു ചിലത്

ഭക്ഷണം പാകം ചെയ്യുമ്‌ബോള്‍ എണ്ണക്ക് പകരം നെയ്, അല്ലെങ്കില്‍ നെയ്യിന് പകരം മറ്റെന്തെങ്കിലും എന്ന് കരുതി ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇത് വളരെയധികം അനാരോഗ്യമാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത് എന്ന കാര്യം മറക്കരുത്. കാരണം ഇത് കലോറി കൂടുതലുള്ളവയാണെങ്കില്‍ അത് അമിതവണ്ണത്തിലേക്കും തടി വര്‍ദ്ധിപ്പിച്ച് വയറു ചാടുന്നതിലേക്കും നമ്മളെ നയിക്കുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ആരോഗ്യത്തിന് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആണ് ഇതുണ്ടാക്കുന്നത്.