
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയില്‍
March 12, 2025 0 By BizNews
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യൻ രാജ്യങ്ങളില്‍ തന്നെയാണ്.
ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കൻ നഗരമായ ഇൻജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം.
സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്ബനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ലോകത്തെ മലിനമായ രാജ്യങ്ങളുടെ 2024-ലെ പട്ടികയില്‍ ഇന്ത്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
2023-ല്‍ മൂന്നാംസ്ഥാനത്തായിരുന്നത് ഇത്തവണ അഞ്ചാമതെത്തിയിട്ടുണ്ട്.
ലോകത്തെ മലിനമായ നഗരങ്ങളില്‍ ഒന്നാമതായി അസമിലെ ബ്രിനിഹട്ടാണുള്ളത്. ഡല്‍ഹി, പഞ്ചാബിലെ മുല്ലൻപുർ, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാഡി, മുസാഫർനഗർ, ഹനുമാൻഗഢ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ മറ്റു ഇന്ത്യൻ നഗരങ്ങള്‍.
പട്ടികയിലെ ആദ്യ പത്തില്‍ ആറും ഇന്ത്യൻ നഗരങ്ങളാണ്.
ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാർഷിക PM2.5 ലെവല്‍ WHO പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിന്റെ 10 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
ചാഡ്, ബംഗ്ലാദേശ്, പാകിസ്താൻ, കോംഗോ എന്നിവയാണ് മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More