പത്തു കോടി ഉപയോക്താക്കളുമായി ഇന്ത്യാ മാര്‍ട്ട്

പത്തു കോടി ഉപയോക്താക്കളുമായി ഇന്ത്യാ മാര്‍ട്ട്

February 29, 2020 0 By

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബി2ബി വിപണി വേദിയായ ഇന്ത്യാ മാര്‍ട്ടിന്റെ ഉപയോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു. ഇത്രയധികം ഉപയോക്താക്കളെ ലഭിക്കുന്ന ആദ്യ ബി2ബി മാര്‍ക്കെറ്റ്‌പ്ലെയ്‌സാണ് ഇന്ത്യാ മാര്‍ട്ട്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ഇന്ത്യാ മാര്‍ട്ട് ഡോട്ട് കോം കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ പത്തിരട്ടി വളര്‍ച്ച കൈവരിച്ചത്. ഈ രംഗത്ത് 60 ശതമാനം വിപണി വിഹിതവും ഇന്ത്യാ മാര്‍ട്ടിനുണ്ട്. എല്ലാ ബിസിനസ് ആവശ്യങ്ങളും നിറവേറ്റാന്‍ സഹായിക്കുന്ന ഒരിടമായും ലളിതവും സൗകര്യപ്രദവുമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായും ഇന്ത്യാ മാര്‍ട്ടിനെ മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യാ മാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ് സിഒഒ ദിനേശ് ഗുലാത്തി പറഞ്ഞു. ബിസിനസ് ലളിതമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതാണ് ആറു വര്‍ഷം കൊണ്ട് ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയില്‍ നന്ന് പത്തു കോടിയാക്കി ഉയര്‍ത്താന്‍ കമ്പനിയെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രോ നഗരങ്ങളിലാണ് ഇന്ത്യാ മാര്‍ട്ടിന്റെ 36 ശതമാനം ഉപയോക്താക്കളും. 64 ശതമാനം ഉപയോക്താക്കളും മറ്റു ഇടത്തരം, ചെറു പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. സംരഭകര്‍ക്ക് മികച്ച ഡിജിറ്റല്‍ വേദി ഒരുക്കി നല്‍കി ചെറുകിട ബിസനസുകള്‍ക്ക് പോലും മികച്ച സൗകര്യങ്ങളാണ് ഇന്ത്യാ മാര്‍ട്ട് നല്‍കിവരുന്നത്. ഇത് സെല്ലര്‍മാര്‍ക്ക് രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിലേക്കു പോലും വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുകയും കുടുതല്‍ ദൃശ്യത നല്‍കുകയും ചെയ്യുന്നു. വോയ്‌സ് അടിസ്ഥാനമാക്കിയുള്ള സേവനം, നിര്‍മിത ബുദ്ധി, പ്രാദേശിക ഭാഷ, മെഷീന്‍ ലേണിങ് എന്നീ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തി സേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗുലാത്തി കൂട്ടിച്ചേര്‍ത്തു