
രൂപക്ക് മുന്നേറ്റം; 63 പൈസ കൂടി
February 12, 2025
മുംബൈ: രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ ഒരു ദിവസ മുന്നേറ്റം നടത്തി രൂപ. ഡോളറിനെതിരെ ചൊവ്വാഴ്ച 63 പൈസയുടെ മൂല്യവർധനയാണ് ഇന്ത്യൻ കറൻസിക്ക് ഉണ്ടായത്. ഒരു ഡോളറിന് 86.82 രൂപ എന്ന നിലയിലാണ് ഇന്നലെ വിദേശനാണയ വിനിമയ വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച ഡോളറിന് 88 രൂപക്കടുത്ത് വരെ താഴ്ന്ന രൂപ പിന്നീട് അൽപം നില മെച്ചപ്പെടുത്തിയിരുന്നു.
ഇന്നലെ 87.45 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 86.61ലേക്ക് കുതിച്ചു. അവസാനം 86.82ൽ അവസാനിപ്പിച്ചു. ഇതിനു മുമ്പ് 2023 മാർച്ച് മൂന്നിന് രൂപ 63 പൈസയുടെ കുതിപ്പ് നടത്തിയിരുന്നു.