വി ഗാർഡിന് 1268 കോടി അറ്റാദായം
January 30, 2025 0 By BizNewsകൊച്ചി: ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് ഇൻഡസ്ട്രീസിന് മൂന്നാം പാദത്തിൽ 1268.65 കോടിയുടെ അറ്റാദായം.
മുൻവർഷത്തെ വരുമാനം 1165.39 കോടിയിൽ നിന്ന് 8.9% വളർച്ച. സംയോജിത അറ്റ വരുമാനം 3513.90 കോടിയിൽ നിന്ന് 4039.74 കോടിയായി.
ഇലക്ട്രോണിക് വിഭാഗത്തിൽ മികച്ച പ്രകടനത്തിലൂടെ 8.9% വളർച്ച നേടിയെന്ന് എംഡി മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.