
ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം
January 27, 2025മോശം വായു നിങ്ങളുടെ ശ്വാസകോശത്തിന് ഒരു തരത്തിലും നല്ലതല്ല. നിങ്ങളുടെ ശ്വാസകോശത്തിൻ്റെ ആരോഗ്യത്തിനായി നല്ല വായു ശ്വസിക്കുന്നത് പ്രധാനമാണ്, ഒന്നുമില്ലെങ്കിലും നിങ്ങളുടെ വീട്ടിലെങ്കിലും. ഇതിനാണ് ഏറ്റവും നല്ല മാർഗം എയർ പ്യൂരിഫയറുകൾ.
എന്താണ് എയർ പ്യൂരിഫയർ
എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ ക്ലീനർ ഒരു മുറിയിലുള്ള വായുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു ഉപകരണമാണ്. ഇവ സാധാരണ അലർജി, ആസ്ത്മ രോഗബാധയുടെ ഉപയോഗം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. ചെറിയ യൂണിറ്റും വലിയ എയർ ഹാൻഡിലയും ഇത് ഫിറ്റ് ചെയ്യാം. അകത്തുള്ള വായുവിനെ വലിച്ചെടുത്ത് ഒരു ഫിൽററിലൂടെ കടത്തിവിടുന്നു. ഈ ഫിൽറ്റർ അന്തരീക്ഷത്തിലെ മലിനങ്ങളെ വലിച്ചെടുത്ത് നല്ല ശുദ്ധവായു പുറത്തേക്ക് വിടുകയും ചെയ്യുന്നു.
നിങ്ങളുടെ വീട് മോശം അന്തരീക്ഷത്തിൽ നിന്നും സുരക്ഷിതമായി നിൽക്കുവാൻ ഇത് സഹായിക്കും. പുക, വളർത്ത് മൃഗങ്ങളുടെ രോമങ്ങൾ അത്തരത്തിൽ പ്രത്യേക മാലിന്യങ്ങൾ വലിച്ചെടുക്കാനാണ് ചില പ്യൂരിഫയറുകൾക്ക് രൂപം നൽകിയത്.
എയർ പ്യൂരിഫയറിൻ്റെ ആവശ്യം നിങ്ങൾക്കുണ്ടോ?
നിങ്ങളെടുക്കുന്ന ശ്വാസം മോശമാണെങ്കിൽ അത് ഭേദമാക്കലാണല്ലോ പ്യൂരിഫയറിൻ്റെ പ്രധാന ജോലി. നിങ്ങൾ ശ്വസിക്കുന്നത് മോശം വായുവാണെങ്കിൽ നിങ്ങൾക്ക് പിടിക്കപ്പെടാവുന്ന ചില അസുഖങ്ങളുണ്ട്. അങ്ങനെയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് പ്യൂരിഫയറിൻ്റെ ആവശ്യമുണ്ട്.
കണ്ണ് ചൊറിച്ചിലോ ഒരുപാട് വെള്ളമോ ഉണ്ടെങ്കിൽ ശ്വാസത്തിൻ്റെ പ്രശ്നമാകാം. അത് പോലെ നിർത്താതെയുള്ള മൂക്കൊലിപ്പും വരണ്ട അല്ലെങ്കിൽ ചൊറിയുന്ന തൊണ്ട എന്നിവയെല്ലാം വായുവിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ. തലവേദന, ക്ഷീണം, തലകറക്കം, ശ്വാസകോശ രോഗങ്ങൾ, ആസ്തമ എന്നിവയെല്ലാം വായുവിൽ നിന്നുണ്ടാകുന്ന അസുഖങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ വലക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു എയർ പ്യൂരിഫയർ വാങ്ങി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതിലെ എല്ലാ ലക്ഷണങ്ങളും ഒരുമിച്ച് വരണമെന്നില്ല ചിലത് മാത്രമായിരിക്കും. ഇനി ഇതൊന്നുമില്ലെങ്കിലും ഭാവിയിൽ വരാതിരിക്കാൻ ഒരു മുൻകരുതൽ എന്ന നിലക്കും എയർ പ്യൂരിഫയർ സ്വന്തമാക്കാവുന്നതാണ്.
ഇത് വീട്ടിലോ ഓഫീസിലോ സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണമെന്താണ്?
ഇടക്കിടെ സന്ദർശിച്ച് പോകുന്ന അലർജിയിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ആസ്തമയിൽ നിന്നും ആശ്വാസം ലഭിക്കാനും സാധിക്കും. റൂമിലെ പുക അല്ലെങ്കിൽ ദുർഗന്ധം എന്നിവയെ എല്ലാം തുരുത്തം. മുകളിൽ പറഞ്ഞത് പോലെ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കുറക്കാൻ ഇത് മൂലം സാധിക്കും.
എയർ പ്യൂരിഫയറുകൾ സേഫാണോ?
നിങ്ങൾ ഇത് സ്ഥാപിക്കുന്ന സ്ഥലത്തെ എല്ലാത്തരം പൊടിപടലങ്ങളും നീക്കം ചെയ്യുമെന്ന് ഒരിക്കലും ഉറപ്പ് നൽകുവാൻ സാധിക്കില്ല. ഒരിക്കലും ഒരു മെഷീനും പൂർണമല്ലല്ലോ.. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ പരമാവധി ഫലം ലഭിക്കാനുള്ള പൊടി നമ്പറുകളുണ്ട്.
ഒരു മികച്ച പൊസിഷനിൽ സ്ഥാപിക്കാം – നിങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു സ്ഥലമുണ്ടാകില്ലേ? എയർ പ്യൂരിഫയർ സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്.
ഫിൽറ്ററുകൾ വൃത്തിയായിരിക്കണം- ഫിൽറ്ററുകൾ എപ്പോഴും വൃത്തിയായിരിക്കണമെന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. ആറ് മാസം കൂടുമ്പോഴെങ്കിലും ഇത് ക്ലീൻ ചെയ്യുക അല്ലെങ്കിൽ ഫിൽറ്റർ മാറുക എന്നത് വളരെ പ്രധാനമാണ്.
നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത ശൈലിയിലും ആരോഗ്യത്തിനും ഒരുപാട് ഉപകാരമുണ്ടാക്കാൻ ഈ എയർ പ്യൂരിഫയറുകൾക്ക് സാധിക്കും. നല്ല ഉറക്കം പൊടിയെ കുറിച്ച് ഒരുപാട് ആശങ്കകൾ ലഭിക്കേണ്ട, ദുർഗന്ധങ്ങളിൽ നിന്നും മുക്തി, വായുവിൽ നിന്നും പടരുന്ന വയറുകളിൽ നിന്നും രക്ഷ, അലർജിയിൽ നിന്നും രക്ഷ, എന്നിവയെല്ലാം ഇതിൻ്റെ പോസിറ്റീവ് ആണ്.
നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കുറച്ച് മികച്ച എയർ പ്യൂരിഫയറുകൾ