പ്രഥമ 5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ ലിമിറ്റഡ് ഐഇഎസ്എയുമായി ധാരണയിലെത്തി
October 12, 2019 0 By BizNewsകൊച്ചി: ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്‍ട് ഇലക്ട്രോണിക്‌സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്‍മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു. സ്മാര്‍ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു മുന്‍തൂക്കം നല്‍കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും രൂപകല്‍പ്പന, വികസനംം ഉല്‍പ്പാദനം എന്നിവയ്ക്കായാണ് ഇത്തരത്തിലുള്ള ആദ്യ 5ജി വില്ലേജ് ബംഗളുരുവിലെ ഐടിഐ പരിസരത്ത് ഒരുക്കുന്നത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ആഗോള വിപണിയിലെത്തിക്കാന്‍ ഇതുവഴി ഈ സംരഭങ്ങള്‍ക്ക് കഴിയുമെന്ന് ഐടിഐ ചെയര്‍മാനും എംഡിയുമായ ആര്‍. എം അഗര്‍വാള്‍ പറഞ്ഞു.