വായ്​പ വിതരണത്തിൽ 50,000 കോടി രൂപ പിന്നിട്ട്​ കേരള ബാങ്ക്​

വായ്​പ വിതരണത്തിൽ 50,000 കോടി രൂപ പിന്നിട്ട്​ കേരള ബാങ്ക്​

January 16, 2025 0 By BizNews

Representational Image

Representational Image

തി​രു​വ​ന​ന്ത​പു​രം: വാ​യ്​​പ വി​ത​ര​ണ​ത്തി​ൽ 50,000 കോ​ടി രൂ​പ ക​ട​ന്നും​ വാ​യ്പ-​നി​ക്ഷേ​പ അ​നു​പാ​തം 75 ശ​ത​മാ​നം കൈ​വ​രി​ച്ചും ​കേ​ര​ള ബാ​ങ്കി​ന്​ മി​ക​ച്ച നേ​ട്ടം. കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​ര​ണ സ​മ​യ​ത്ത് 37,766 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​കെ വാ​യ്പ. വ്യ​ക്തി​ക​ളും പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സം​ഘ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് 50,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​തെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​റ്റു ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് സ്വ​രൂ​പി​ക്കു​ന്ന നി​ക്ഷേ​പം കേ​ര​ള​ത്തി​ൽ​ത​ന്നെ വാ​യ്പ​യാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്ന പ്ര​​ത്യേ​ക​ത​യു​ണ്ട്. ആ​​​കെ വാ​യ്​​പ​യി​ൽ 25 ശ​ത​മാ​നം കാ​ർ​ഷി​ക മേ​ഖ​ല​യി​ലും 25 ​ശ​ത​മാ​നം പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു​മാ​ണ് ന​ൽ​കി​യ​ത്. ചെ​റു​കി​ട സം​രം​ഭ​ക മേ​ഖ​ല​ക്ക്​ മാ​ത്രം മൊ​ത്തം വാ​യ്പ​യു​ടെ 12.30 ശ​ത​മാ​നം​ വാ​യ്പ ന​ൽ​കി.

കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 45 ബാ​ങ്കു​ക​ളി​ൽ വാ​യ്പ ബാ​ക്കി​നി​ൽ​പ്​ 50,000 കോ​ടി​ക്ക്​ മു​ക​ളി​ലെ​ത്തി​യ അ​ഞ്ച്​ ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ലും കേ​ര​ള ബാ​ങ്ക്​ ഇ​ടം​നേ​ടി. കേ​ര​ളം ആ​സ്ഥാ​ന​മാ​യ ബാ​ങ്കു​ക​ളി​ൽ വാ​യ്പ ബാ​ക്കി​നി​ൽ​പി​ൽ ര​ണ്ടാം​സ്ഥാ​നം കേ​ര​ള ബാ​ങ്കി​നാ​ണ്. കേ​ര​ള​ത്തി​ലെ ആ​കെ ബാ​ങ്ക് വാ​യ്പ​യു​ടെ 8.42 ശ​ത​മാ​നം കേ​ര​ള ബാ​ങ്ക് വ​ഴി ന​ൽ​കു​ന്ന വാ​യ്പ​ക​ളാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ 33 സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ 50,000 കോ​ടി വാ​യ്പ ബാ​ക്കി നി​ൽ​പ്​ പി​ന്നി​ട്ട ആ​ദ്യ ബാ​ങ്കും കേ​ര​ള ബാ​ങ്കാ​ണ്.

ന​ബാ​ർ​ഡി​ന്‍റെ ക്ലാ​സി​ഫി​ക്കേ​ഷ​നി​ൽ വ​ന്ന കു​റ​വ് കേ​ര​ള ബാ​ങ്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്ന്​ തെ​ളി​ഞ്ഞു. നി​ക്ഷേ​പ​ത്തി​ൽ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 1600 കോ​ടി രൂ​പ വ​ർ​ധ​ന​യു​ണ്ട്. വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ങ്ങ​ൾ​ക്കും ഒ​രേ നി​ര​ക്കി​ൽ നി​ക്ഷേ​പ പ​ലി​ശ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ന​വം​ബ​റി​ൽ പ​ലി​ശ ഏ​കീ​ക​ര​ണം ന​ട​ത്തി. നി​ല​വി​ൽ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ലി​ശ ന​ൽ​കു​ന്ന​ത് കേ​ര​ള ബാ​ങ്കാ​ണ്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 8.75 ശ​ത​മാ​നം പ​ലി​ശ ല​ഭ്യ​മാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ബാ​ങ്ക്​ പ്ര​സി​ഡ​ന്‍റ്​ ഗോ​പി കോ​ട്ട​മു​റി​യ്​​ക്ക​ൽ, സി.​ഇ.​ഒ ജോ​ർ​ട്ടി എം. ​ചാ​ക്കോ, വി. ​ര​വീ​​ന്ദ്ര​ൻ, അ​ഡ്വ. എ​സ്. ഷാ​ജ​ഹാ​ൻ, ബി.​പി. പി​ള്ള, റോ​യ്​ എ​ബ്ര​ഹാം, എ.​ആ​ർ. രാ​​ജേ​ഷ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.