ചില്ലറ നിക്ഷേപകർക്കും അൽഗോ ട്രേഡിങ് നടപ്പിലാക്കാൻ സെബി

ചില്ലറ നിക്ഷേപകർക്കും അൽഗോ ട്രേഡിങ് നടപ്പിലാക്കാൻ സെബി

December 17, 2024 0 By BizNews

‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്‌മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു.

പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം.

വില, അളവ്, സമയം എന്നിവയുമായി ബന്ധപ്പെട്ട ഓട്ടമേറ്റഡ് പ്രീ പ്രോഗ്രാംഡ് നിർദേശങ്ങളിലൂടെ ഓർഡറുകൾ നടപ്പാക്കുന്ന സംവിധാനമാണ് അൽഗോ ട്രേഡിങ്.

മ്യൂച്വൽ ഫണ്ടുകളും വിദേശ ധനസ്ഥാപനങ്ങളും മറ്റും ഈ സംവിധാനം ഇപ്പോൾത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്.

മനുഷ്യസാധ്യമല്ലാത്ത വേഗത്തിൽ ക്രയവിക്രയം സാധ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.