പലിശ കുറച്ച്‌ യൂറോപ്യൻ യൂണിയൻ

പലിശ കുറച്ച്‌ യൂറോപ്യൻ യൂണിയൻ

December 14, 2024 0 By BizNews

ഫ്രാങ്ക്ഫർട്ട്: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ തുടർച്ചയായ നാലാം തവണയും യൂറോപ്യൻ സെൻട്രല്‍ ബാങ്ക്(യുസിബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യൻ സെൻട്രല്‍ ബാങ്ക് മുഖ്യ പലിശ നിരക്ക് നാല് ശതമാനമായാണ് കുറച്ചത്. ഈ വർഷം ഇതുവരെ പലിശ നിരക്കില്‍ ഒരു ശതമാനം കുറവാണുള്ളത്.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവും അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയിലെ റിസർവ് ബാങ്ക് ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.