2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

December 11, 2024 0 By BizNews
India to become global hub for skills by 2030, report says

ന്യൂഡല്‍ഹി: 203-ഓടെ വിവിധ നൈപുണ്യശേഷി മേഖലകളില്‍ രാജ്യം ആഗോളതലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്.

സിഐഐ, ടാഗ്ഡ്, എഐസിടിഇ, എഐയു എന്നിവയുടെ സഹകരണത്തോടെ വീബോക്‌സ് ഇടിഎസ് ഇന്ത്യ നടത്തിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025-ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് ആഗോളവിപണിയിലെ തൊഴില്‍ ആവശ്യകതയെ നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ക്ഷമത 2024-ല്‍ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വ്യവസായമേഖകളില്‍ പ്രവര്‍ത്തിക്കുന്ന 65 ശതമാനം ഇന്ത്യന്‍ തൊഴിലാളികളും 35 വയസ്സിന് താഴെയുള്ളവരാണ്.

ആഗോള ടാലന്റ് മൊബിലിറ്റിയിലെ പ്രധാനിയെന്ന നിലയില്‍ ഈ ദശകം ഇന്ത്യയുടേതാണെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിന്റെ ചീഫ് കണ്‍വീനറും ഇടിഎസ് കമ്പനിയായ വീബോക്‌സ് സിഇഒയുമായ നിര്‍മല്‍ സിംഗ് അഭിപ്രായപ്പെട്ടു.