ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വിപണിയിലേക്ക്
August 20, 2019 0 By BizNewsകൊച്ചി: പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതിക്കായി പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) കരട് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. ഓഹരിവില്പനയിലൂടെ 1200 കോടിസമാഹരിക്കുവാനാണ്‌ലക്ഷ്യം. 10 രൂപ മുഖവിലയ്ക്കാണ്ഓഹരി വിൽക്കുന്നത്.
474 ബാങ്കിങ്ങ്ഔട്‌ലെറ്റുകളിലൂടെ 4.72 മില്ല്യ ഉപഭോക്താക്കള്‍ക്ക് ഉജ്ജീവന്‍ ബാങ്ക്‌സേവനം നല്കുന്നുണ്ട്.
കൊടക്മഹീന്ദ്ര കാപിറ്റല്‍ കമ്പനി, ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റീസ്‌ലിമിറ്റഡ്, ജെ.എം ഫിനാന്‍സ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്പനയ്ക്ക് മേൽനോട്ടം വഹിച്ചത്.