ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാൺ  ജൂവലേഴ്‌സ്

ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്‌സ്

August 2, 2019 0 By BizNews

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്ന തുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു . ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നൽകുക എന്ന പ്രതിബദ്ധത ഉറപ്പിക്കുതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും. കല്യാൺ ജൂവലേഴ്‌സ്‌വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ ഒട്ടേറെ ശുദ്ധതാപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ്ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിലൂടെ സ്വര്‍ണത്തിന്റെ ശുദ്ധതയും ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴുള്ള മൂല്യവും ഉറപ്പാക്കാന്‍ സാധിക്കും. കൂടാതെ കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും വാങ്ങിയ ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്റനന്‍സും ചെയ്തു നൽകും. അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സ്വര്‍ണത്തിന്റെ തൂക്കവും ആഭരണനിര്‍മാണത്തിനുപയോഗിക്കുന്ന മറ്റു വസ്തുക്കളായ അരക്ക്, ജെംസ്റ്റോ, ഗ്ലാസ്, ഇനാമല്‍ എന്നിവയുടെ അളവും രേഖപ്പെടുത്തിയിരിക്കും.

ഇതിന് പുറമെ ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴും ഉയര്‍ ന്ന മൂല്യവും കല്യാൺ ജ്വല്ലറി ഉറപ്പു നൽകുംകല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടി ഫിക്കറ്റ്ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞുവെന്നും കൂടാതെ കല്യാൺ ജൂവലേഴ്‌സിന്റെ അടിത്തറ തന്നെ വിശ്വാസ്യതയും ഇടപാടുകളിലെസുതാര്യതയുമാണെന്നും കല്യാൺ ജൂവലേഴ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.