റിലയൻസ് മദർകെയറുമായി സംയുക്ത സംരംഭം രൂപീകരിക്കുന്നു
October 18, 2024 0 By BizNewsന്യൂഡൽഹി: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് കൊച്ചുകുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ഉൽപന്നങ്ങളുടെ ആഗോള വിദഗ്ധരായ മദർകെയർ പിഎൽസിയുമായി സംയുക്ത സംരംഭം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു.
റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് ഹോൾഡിംഗ് യുകെ ലിമിറ്റഡ് (ആർബിഎൽ യുകെ), മദർകെയർ ബ്രാൻഡും ഇന്ത്യയുമായും നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശും എന്നിവയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ആസ്തികളും സ്വന്തമാക്കുന്നതാണ് സംയുക്ത സംരംഭം.
കരാർ പ്രകാരം ആർബിഎൽ യുകെ സംയുക്ത സംരംഭത്തിൽ 51 ശതമാനം ഓഹരിയും മദർകെയർ ഗ്ലോബൽ ബ്രാൻഡ് ലിമിറ്റഡ് ബാക്കിയുള്ള 49 ശതമാനം നിലനിർത്തും.
16 മില്യൺ ബ്രിട്ടീഷ് പൗണ്ടിനാണ് ആർബിഎൽ യുകെ ഓഹരികൾ ഏറ്റെടുക്കുന്നത്.
സംയുക്ത സംരംഭം നിർദ്ദിഷ്‌ട ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ മദർകെയർ ബ്രാൻഡിൻ്റെ ഫ്രാഞ്ചൈസറായി പ്രവർത്തിക്കും, രണ്ട് ഓർഗനൈസേഷനുകളുടെയും ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ വളർച്ചാ അവസരങ്ങൾ തുറക്കും.
വർഷങ്ങളായി ഇന്ത്യയിലെ രക്ഷിതാക്കൾക്ക് മദർകെയർ വിശ്വസനീയമായ പേരാണെന്നും ഈ സംയുക്ത സംരംഭം ഞങ്ങളുടെ പങ്കാളിത്തത്തിൽ ആവേശകരമായ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുമെന്നും റിലയൻസ് ബ്രാൻഡ്‌സ് മാനേജിംഗ് ഡയറക്ടർ ദർശൻ മേത്ത പറഞ്ഞു.
2018-ലാണ് റിലയൻസ് ബ്രാൻഡുകൾ യുകെ ആസ്ഥാനമായുള്ള മദർകെയർ ബ്രാൻഡിൻ്റെ അവകാശം ആദ്യമായി സ്വന്തമാക്കിയത്. നിലവിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ശക്തമായ സാന്നിധ്യത്തിന് പുറമെ 25 നഗരങ്ങളിലായി 87 സ്റ്റോറുകലും ഉണ്ട്.
റിലയൻസുമായുള്ള കരാർ ദക്ഷിണേഷ്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും മദർകെയർ ബ്രാൻഡ് ശക്തിയുടെ ആന്തരിക മൂല്യം അടിവരയിടുകയും ചെയ്യുന്നുവെന്ന് മദർകെയർ ചെയർമാൻ ക്ലൈവ് വൈലി പറഞ്ഞു.