എംഎസ്എംഇ വായ്പാപരിധി ഉയര്‍ത്താന്‍ എസ്ബിഐ
October 14, 2024 0 By BizNewsഎംഎസ്എംഇ മേഖലയ്ക്ക് എളുപ്പവും മതിയായതുമായ വായ്പ ലഭ്യത ഉറപ്പാക്കാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി നിലവിലുള്ള 5 കോടി രൂപയില്‍ നിന്ന് ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ലോണിന് അപേക്ഷിക്കല്‍, ഡോക്യുമെന്റേഷന്‍, അനുവദിച്ച ലോണിന്റെ വിതരണം എന്നിവ അതിവേഗം നല്‍കുന്നതാണ് പദ്ധതി.
”ഞങ്ങളുടെ എംഎസ്എംഇ ബ്രാഞ്ചിലേക്ക് എത്തുവന്നവര്‍ അവരുടെ പാന്‍ നമ്പറും ജിഎസ്ടി ഡാറ്റ സോഴ്സ് ചെയ്യുന്നതിനുള്ള അനുമതിയും മാത്രം നല്‍കിയാല്‍ മതി, 15-45 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കാം, ”എസ്ബിഐ ചെയര്‍മാന്‍ സി എസ് സെട്ടി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എംഎസ് എംഇ ക്രെഡിറ്റിന്റെ ലഘൂകരണം ബാങ്ക് ഊന്നിപ്പറയുന്ന ഒന്നാണ്. കൂടാതെ സിജിടിഎംഎസ്ഇ ഗ്യാരന്റിയുടെ പിന്‍ബലത്തില്‍ വായ്പാ പണമൊഴുക്ക് ഉണ്ടാകുകയും ചെയ്യും. ഇത് ഈടിന്റെ ആവശ്യകത കുറയ്ക്കുന്നു, ഇത് ഔപചാരികഎഎസ് എംഇ വായ്പയെടുക്കല്‍ സംവിധാനത്തിലേക്ക് ധാരാളം ആളുകളെ പ്രാപ്തരാക്കും, അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്ക് ഇപ്പോഴും അനൗപചാരിക ക്രെഡിറ്റ് ആക്സസ് ചെയ്യുന്ന ധാരാളം എംഎസ്എംഇ ഉപഭോക്താക്കള്‍ ഉണ്ട്. അവരെ ബാങ്കിംഗ് മേഖലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
നെറ്റ്വര്‍ക്ക് വിപുലീകരണത്തെ സംബന്ധിച്ചിടത്തോളം, നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം 600 ശാഖകള്‍ തുറക്കാന്‍ എസ്ബിഐ പദ്ധതിയിടുന്നതായി സെറ്റി പറഞ്ഞു.
‘ഞങ്ങള്‍ക്ക് ശക്തമായ ബ്രാഞ്ച് വിപുലീകരണ പദ്ധതികളുണ്ട്… ഇത് പ്രധാനമായും ഉയര്‍ന്നുവരുന്ന പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ധാരാളം റെസിഡന്‍ഷ്യല്‍ കോളനികള്‍ ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. ഏകദേശം 600 ശാഖകള്‍ ഈ വര്‍ഷം ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.