ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന; 776 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തി

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന; 776 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തി

October 5, 2024 0 By BizNews

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ ഈ ​വ​ർ​ഷം വ​ർ​ധ​ന. ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​രം 776.03 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ഇ​ന്ത്യ 532.36 ദ​ശ​ല​ക്ഷം ഡോ​ള​ർ മൂ​ല്യ​മു​ള്ള ച​ര​ക്കു​ക​ൾ ബ​ഹ്റൈ​നി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തു. 243.03 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും ചെ​യ്തു.

2023ലെ ​ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ബ​ഹ്‌​റൈ​ന്റെ ആ​റാ​മ​ത്തെ വ​ലി​യ ക​യ​റ്റു​മ​തി പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ. ഏ​ഴാ​മ​ത്തെ വ​ലി​യ ഇ​റ​ക്കു​മ​തി പ​ങ്കാ​ളി​യും ഇ​ന്ത്യ​യാ​ണ്.

ഹൈ​ടെ​ക് സി​മ​ന്റ്, ഇ​ല​ക്ട്രി​ക്ക​ൽ മെ​ഷി​ന​റി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ഡി​ക്ക​ൽ സ​ർ​വി​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ നി​ക്ഷേ​പം ബ​ഹ്റൈ​നി​ലു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ നി​ക്ഷേ​പം ര​ണ്ട് ബി​ല്യ​ൻ ഡോ​ള​ർ ക​വി​ഞ്ഞു.

3,50,000ത്തി​ല​ധി​കം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ബ​ഹ്‌​റൈ​നി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം പ​ഴ​ക്ക​മു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ബ​ഹ്റൈ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ളാ​ണ് കാ​ല​ങ്ങ​ളാ​യി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളൂം ത​മ്മി​ലെ വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ.

സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​ത​ര ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​ക​യാ​ണ്. 2018ൽ 768 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2022ൽ 904 ​ദ​ശ​ല​ക്ഷം ഡോ​ള​റാ​യി വ​ർ​ധി​ച്ചു. ശു​ദ്ധീ​ക​രി​ച്ച പെ​ട്രോ​ളി​യം, ഇ​രു​മ്പ്, ഉ​രു​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഓ​ർ​ഗാ​നി​ക് കെ​മി​ക്ക​ൽ​സ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യു​ടെ ബ​ഹ്റൈ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​യ​റ്റു​മ​തി​ക​ൾ.

ബ​ഹ്‌​റൈ​നി​ന്റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി 2018-ൽ 314 ​ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന​ത് 2022ൽ 500 ​ദ​ശ​ല​ക്ഷം ഡോ​ള​റാ​യി ഉ​യ​ർ​ന്നു. അ​ലൂ​മി​നി​യം, ഇ​രു​മ്പ് ധാ​തു​ക്ക​ൾ, പെ​ട്രോ​കെ​മി​ക്ക​ൽ​സ് എ​ന്നി​വ​യാ​ണ് ബ​ഹ്‌​റൈ​നി​ന്റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​യ​റ്റു​മ​തി.