ചുങ്കം കുറച്ചു; സ്വർണം, വെള്ളി ഇറക്കുമതിയിൽ വൻ കുതിപ്പ്

ചുങ്കം കുറച്ചു; സ്വർണം, വെള്ളി ഇറക്കുമതിയിൽ വൻ കുതിപ്പ്

September 18, 2024 0 By BizNews

കൊ​ച്ചി: രാ​ജ്യ​ത്ത്​ സ്വ​ർ​ണം, വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം. 2023 ആ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ മാ​സം സ്വ​ർ​ണം ഇ​റ​ക്കു​മ​തി​യി​ൽ 103.71 ശ​ത​മാ​ന​ത്തി​ന്‍റെ​യും വെ​ള്ളി ഇ​റ​ക്കു​മ​തി​യി​ൽ ഏ​ഴ്​ മ​ട​ങ്ങോ​ള​വും വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര വാ​ണി​ജ്യ, വ്യാ​പാ​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ബ​ജ​റ്റി​ൽ ക​സ്റ്റം​സ്​ തീ​രു​വ കു​റ​ച്ച​താ​ണ്​ ഇ​റ​ക്കു​മ​തി​യി​ലെ വ​ൻ വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​യ​ത്.

ജൂ​ലൈ​യി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ആ​റ്​ ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത മാ​സം 84,401 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ഇ​റ​ക്കു​മ​തി ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്റ്റി​ൽ 40,883 കോ​ടി​യു​ടെ സ്വ​ർ​ണം ഇ​റ​ക്കു​മ​തി ചെ​യ്ത സ്ഥാ​ന​ത്താ​ണി​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ വെ​ള്ളി ഇ​റ​ക്കു​മ​തി 1,317 കോ​ടി​യു​ടേ​താ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ഇ​ത്​ 11,038 കോ​ടി​യു​ടേ​താ​യി ഉ​യ​ർ​ന്നു. ഉ​ത്സ​വ സീ​സ​ണി​ൽ ആ​വ​ശ്യം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തും​ സ്വ​ർ​ണ ഇ​റ​ക്കു​മ​തി കൂ​ടാ​ൻ കാ​ര​ണ​മാ​യെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി സു​നി​ൽ ഭ​ര​ദ്വാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. നി​കു​തി കു​റ​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​റി​ന്​ വ​രു​മാ​ന​ത്തി​ലു​ണ്ടാ​കു​ന്ന ന​ഷ്ടം ​ ഇ​റ​ക്കു​മ​തി​യി​ലെ കു​തി​ച്ചു​ചാ​ട്ട​ത്തി​ലൂ​ടെ നി​ക​ത്താ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച​തി​ന്​ പി​ന്നാ​ലെ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്​. ചു​ങ്കം കു​റ​ക്കു​ന്ന​തി​നു​മു​മ്പ്​ ഒ​രു​കി​ലോ സ്വ​ർ​ണം ക​ള്ള​ക്ക​ട​ത്താ​യി കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക്​ ഒ​മ്പ​ത്​​ ല​ക്ഷം രൂ​പ​യി​ൽ അ​ധി​ക​മാ​യി​രു​ന്നു ലാ​ഭം. ഇ​പ്പോ​ൾ ഇ​ത്​ മൂ​ന്നു​ല​ക്ഷം രൂ​പ മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​തോ​ടെ വ​ള​രെ​യ​ധി​കം പേ​ർ ക​ള്ള​ക്ക​ട​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തു​നി​ന്ന്​ ര​ത്ന​ങ്ങ​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലും കു​റ​ഞ്ഞു. 2023 ആ​ഗ​സ്റ്റി​ൽ 21,527 കോ​ടി​യു​ടേ​താ​യി​രു​ന്നു ക​യ​റ്റു​മ​തി​യെ​ങ്കി​ൽ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ​16,771 കോ​ടി​യു​ടെ ആ​ഭ​ര​ണ ക​യ​റ്റു​മ​തി​യാ​ണ്​ ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ര​ത്ന​ങ്ങ​ൾ​ക്കും ആ​ഭ​ര​ണ​ങ്ങ​ൾ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​താ​ണ്​ ക​യ​റ്റു​മ​തി താ​ഴാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.