പാലക്കാട് ഇന്‍ഡസ്ട്രിയിൽ സ്മാർട് സിറ്റി വരുന്നു
August 28, 2024 0 By BizNewsന്യൂഡൽഹി∙ പാലകാട് വ്യവസായ സ്മാർട് സിറ്റി(Industrial Smart City) തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ(Industrial Corridor) തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ(Smart City) ഒന്നാണ് പാലക്കാട്(Palakkad) വരുക.
3,806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നൽകിയത്.
പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട്ട്സിറ്റി വരുക. സേലം–കൊച്ചി ദേശീയപാതയോട് ചേർന്നാണിത്.
ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര–പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിൽ ആഗ്രയും പ്രയാഗ്‌രാജും ബിഹാറിൽ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിൽ ഒർവാക്കലും കൊപ്പാർത്തിയും രാജസ്ഥാനിൽ ജോധ്പുർ–പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട്ട് സിറ്റികൾ വരുന്നത്.
ആകെ 28,602 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.