ഭെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌

ഭെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌

June 19, 2024 0 By BizNews

മുംബൈ: ആംഫി ആറു മാസത്തിലൊരിക്കല്‍ നടത്തുന്ന പുനര്‍ വര്‍ഗീകരണത്തില്‍ ബെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി മാറിയേക്കും.

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ എല്ലാ ആറു മാസത്തിലൊരിക്കലും ആംഫി ഓഹരികളുടെ വര്‍ഗ്ഗീകരണത്തില്‍ മാറ്റം വരുത്താറുണ്ട്‌.

ഭെല്ലും എന്‍.എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടുമ്പോള്‍ എസ്‌ ബി കാര്‍ഡ്‌സ്‌, ബര്‍ഗര്‍ പെയിന്റ്‌സ്‌ തുടങ്ങിയ ഓഹരികള്‍ ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്‌.

സൈഡസ്‌ വെല്‍നെസ്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, ഭെല്‍, സംവര്‍ധന്‍ മദേഴ്‌സ്‌ ഇന്‍റര്‍നാഷണല്‍, ബോഷ്‌ തുടങ്ങിയ ഓഹരികള്‍ ലാര്‍ജ്‌ വിഭാഗത്തിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യപ്പെടും.

അതേസമയം ബര്‍ഗര്‍ പെയിന്റ്‌സ്‌, എസ്‌ ബി ഐ കാര്‍ഡ്‌സ്‌, മാരികോ, എസ്‌ ആര്‍ എഫ്‌, ഐസിഐസിഐ ലംബാഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി, പോളികാബ്‌ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ നിന്ന്‌ മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടും.