യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ
April 29, 2024 0 By BizNewsകൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,45 കോടി യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
മുൻവർഷത്തേക്കാൾ 10.5 ശതമാനം വർദ്ധനയാണ് വില്പനയിൽ ദൃശ്യമായത്. മുചക്ര വാഹനങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ ഉണർവുണ്ടായത്.
മുൻവർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങളാണ് 2023ൽ കമ്പനികൾ വിറ്റഴിച്ചത്. വൈദ്യുതി, പ്രക്യതി വാതകം എന്നിവയിലോടുന്ന മൂന്ന് ചക്ര വാഹനങ്ങളുടെ വില്പനയിൽ മുൻപൊരിക്കലുംമില്ലാത്ത ആവേശമാണുണ്ടാകുന്നത്.
പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിലെ കുതിപ്പിനാണ് ഉപഭോക്താക്കൾ പുതിയ ഇന്ധനങ്ങളുടെ സാദ്ധ്യതകൾ പരാമവധി മുതലെടുക്കാൻ ഒരുങ്ങുകയാണെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷം മൊത്തം 39.48 ലക്ഷം യാത്രാ വാഹനങ്ങളുടെ വില്പനയാണ് നേടിയതെന്ന് കമ്പനികൾ പറയുന്നു.