ഹലാൽ സർട്ടിഫിക്കേഷൻ: സമയപരിധി നീട്ടി

ഹലാൽ സർട്ടിഫിക്കേഷൻ: സമയപരിധി നീട്ടി

April 25, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ഡി​ക​ളു​ടെ അ​ക്ര​ഡി​റ്റേ​ഷ​നും ക​യ​റ്റു​മ​തി യൂ​നി​റ്റു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ ജൂ​ലൈ നാ​ലു​വ​രെ നീ​ട്ടി.

ക​ഴി​ഞ്ഞ വ​ർ​ഷം ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി.​ജി.​എ​ഫ്‌.​ടി) മാം​സ​ത്തി​നും മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മു​ള്ള ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​ക്കു​ള്ള ന​യ​വ്യ​വ​സ്ഥ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ഡീ​സി​ൽ (എ​ൻ.​എ.​ബി.​സി.​ബി) നി​ന്ന് ഏ​പ്രി​ൽ അ​ഞ്ചി​ന​കം അം​ഗീ​കാ​രം നേ​ടാ​ൻ നി​ല​വി​ലു​ള്ള ബോ​ഡി​ക​ളോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​പ​രി​ധി​യാ​ണ് മൂ​ന്നു​മാ​സം കൂ​ട്ടി നീ​ട്ടി​യ​ത്.

ക്വാ​ളി​റ്റി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും സം​സ്ക​രി​ക്കു​ക​യും പാ​ക്ക് ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ മാം​സ​വും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഹ​ലാ​ൽ സ​ർ​ട്ടി​ഫൈ​ഡാ​യി ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ. സം​രം​ഭ​ക​ർ എ​ൻ.​എ.​ബി.​സി.​ബി​യി​ൽ​നി​ന്ന് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ട​ണം.

ആ​ഗോ​ള ഹ​ലാ​ൽ ഭ​ക്ഷ്യ​വി​പ​ണി 2021ൽ 1.64 ​ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. 2027 ഓ​ടെ ഇ​ത് 3.25 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹ​ലാ​ൽ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ജം​ഇ​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദ് ഹ​ലാ​ൽ ട്ര​സ്റ്റ് എ​ന്നി​വ​യാ​ണ് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ.