രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി
April 4, 2024 0 By BizNewsതിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്‍റെ എണ്ണത്തിൽ വൻവർധനയുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു.
2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണു രജിസ്റ്റർ ചെയ്തത്.
എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതൽ-1166.69 കോടി രൂപ. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ വരുമാനലക്ഷ്യത്തിന്‍റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾ 80 ശതമാനത്തിലധികവും നേടി.