ഉത്പാദനത്തിലും വിപണനത്തിലും റെക്കാഡ് വളർച്ചയുമായി കയർഫെഡ്

ഉത്പാദനത്തിലും വിപണനത്തിലും റെക്കാഡ് വളർച്ചയുമായി കയർഫെഡ്

April 4, 2024 0 By BizNews

ആലപ്പുഴ: കയറുത്പാദനത്തിലും വിപണനത്തിലും കയർഫെഡ് റെക്കാഡ് വളർച്ച കൈവരിച്ചു. കയർ സംഭരണം മുൻവർഷത്തെ 1,14,556 ക്വിന്റലിൽ നിന്ന് 1,31,000 ക്വിന്റലായി ഉയർന്നു. വിപണനം 1,14,892 ക്വിന്റലിൽ നിന്ന് 1,39,815 ക്വിന്റലായി. കയർ വില ഇനത്തിൽ 60 കോടിയിലധികം രൂപ സംഘങ്ങൾക്ക് നൽകി. ഉത്പന്നങ്ങളുടെയും ചകിരിയുടെയും വിലയിൽ 5.24 കോടിയും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ബോണസ് എന്നീ ഇനങ്ങളിലായി 14.15 കോടി രൂപ വിതരണം ചെയ്തു. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 7,00,000 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വിതരണം ചെയ്തു. നവജാതശിശുക്കൾക്കായുള്ള (ന്യൂബോൺ ബേബി) മെത്തകൾ ഉടൻ വിപണിയിലിറക്കും.
നേട്ടങ്ങൾ
#മെത്തയും തലയിണകളും അനുബന്ധ ഉത്പന്നങ്ങളുമായി അഞ്ച് കോടി രൂപയുടെ വില്പന.
#പ്രകൃതി സൗഹൃദ ചെടിച്ചട്ടി (കൊക്കോപോട്ട്) 15,677 വിതരണം ചെയ്തു.
# ഒരു കോടി രൂപയുടെ അങ്കണവാടി മെത്തകൾ വിതരണം ചെയ്തു.
#കണിച്ചുകുളങ്ങര കയർ പാർക്കിലെ പി.വി.സി ടഫ്റ്റഡ് യൂണിറ്റും തുമ്പൂരിലെ ഡീഫൈബറിംഗ് യൂണിറ്റിലെ കേൾഡ് റോപ്പ് യൂണിറ്റും പ്രവർത്തനം പുനരാരംഭിച്ചു.
# പാലക്കാട് കണ്ണാടിയിൽ കോക്കനട്ട് ഓയിൽ മിൽ ഫാക്ടറി ആരംഭിക്കാൻ പദ്ധതി.
# ചിരട്ട ഉപയോഗിച്ച് ചാർക്കോൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ആരംഭിക്കും.