ഇന്ത്യയുടെ ആഭരണ കയറ്റുമതി ഇടിഞ്ഞു
March 20, 2024കൊച്ചി: ഇന്ത്യയിൽനിന്നുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 29,748 കോടി രൂപയുടേതായിരുന്നു കയറ്റുമതി. ഈ വർഷം ഫെബ്രുവരിയിൽ ഇത് 11.26 ശതമാനം ഇടിഞ്ഞ് 26,511 കോടിയുടേതായി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, ഇക്കാലയളവിൽ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി 133 ശതമാനം വർധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ 21,728 കോടിയുടെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ, ഇത്തവണ 51,025 കോടിയുടെ സ്വർണം ഇറക്കുമതി ചെയ്തു. വെള്ളി ഇറക്കുമതിയും കുതിച്ചുയർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 106.88 കോടിയുടെ വെള്ളി ഇറക്കുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞമാസം 14,315 കോടിയുടെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്.