28% ജിഎസ്ടി; ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ഫാന്റോക് പ്രവര്‍ത്തനം നിര്‍ത്തി

28% ജിഎസ്ടി; ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ഫാന്റോക് പ്രവര്‍ത്തനം നിര്‍ത്തി

August 28, 2023 0 By BizNews

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന് 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ച് ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഗെയിമിംഗ് ആപ്പ് ഫാന്റോക്കാണ് ഇതില്‍ അവസാനത്തേത്.

” താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമെടുത്തു. ഈ ഇടവേള, മാറ്റത്തോട് പൊരുത്തപ്പെടാനും സ്വയം വിലയിരുത്താനും സമയം നല്‍കും,” കമ്പനി അറിയിക്കുന്നു.

”ഈ ഘട്ടത്തില്‍ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു, 3 മാസത്തിനുള്ളില്‍ 15,000 ത്തിലധികം ഡൗണ്‍ലോഡുകള്‍ നേടി. 130 ലധികം സ്രഷ്ടാക്കളാണ് അവരുടെ ഗെയ്മുകള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേയ്‌ക്കെത്തിച്ചത്. ഇത് ഗെയ്മിംഗ് പ്രൊഫഷണലുകളെ പ്രോത്സാഹിപ്പിക്കുന്നതാണ്.”

പണമുപയോഗിച്ചുള്ള ഗെയിംമിഗ് മേഖല സങ്കീര്‍ണ്ണമായ നിയമപരമായ തടസ്സങ്ങള്‍ നേരിടുകയാണെന്ന് കമ്പനി പറയുന്നു. ഇത് പ്രവര്‍ത്തന ദിശ പുനര്‍വിലയിരുത്താന്‍ നിര്‍ബന്ധിതരാക്കി,” ഫാന്റോക് കൂട്ടിച്ചേര്‍ത്തു.

ഫാന്റോക്കിന് മുന്‍പ്, ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ക്വിസി പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.

”എന്‍ട്രി ഫീസിന് 28% ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തിയത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി മേഖലയെ കൊല്ലുകയാണ്. ഞങ്ങള്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് വരുമാനം നല്‍കുന്നതിനും ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആസ്വാദ്യകരമായ അനുഭവം നല്‍കുന്നതിനും ശ്രമിച്ച കമ്പനിയാണ്. എന്നാല്‍ ജിഎസ്ടി നിരക്കിലെ പെട്ടെന്നുള്ള വര്‍ദ്ധനവ് ഗെയിമിംഗ് മേഖലയില്‍ അനര്‍ഹമായ നികുതി ഭാരം ഏല്‍പ്പിക്കും.ഇത് ലാഭത്തെ മാത്രമല്ല മൊത്തത്തിലുള്ള ഗെയിമിംഗ് സിസ്റ്റത്തെ ബാധിക്കുന്നതാണ്,” ക്വിസി സഹ-സ്ഥാപകന്‍ സച്ചിന്‍ യാദവ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറഞ്ഞു.