ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര്‍ക്ക് ഫിക്‌സഡ് റേറ്റിലേയ്ക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കണം, ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ആര്‍ബിഐ
August 18, 2023 0 By BizNewsന്യൂഡല്‍ഹി: ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര്‍ക്ക് ഫിക്‌സഡ് റേറ്റ് പലിശ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കണം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളോടും (എന്‍ബിഎഫ്‌സി) ആവശ്യപ്പെട്ടു.വായ്പ പുനഃക്രമീകരിക്കുന്ന സമയത്താണ് ഇത് നടപ്പിലാക്കേണ്ടത്. കൂടാതെ, വായ്പക്കാര്‍ക്ക് തുല്യ പ്രതിമാസ ഗഡു (ഇഎംഐ) അല്ലെങ്കില്‍ കാലാവധി വര്‍ദ്ധിപ്പിക്കുന്നതിന് ഓപ്ഷന്‍ നല്‍കണം.
കൂടാതെ മുഴുവന്‍ തുകയോ അതിന്റെ ഒരു ഭാഗമോ ഏത് ഘട്ടത്തിലും മുന്‍കൂട്ടി അടയ്ക്കാനാകണം. ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ഇക്കാര്യം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയര് ന്ന പലിശനിരക്കിന്റെ ആഘാതത്തില് വലയുന്ന ഭവന, വാഹന,ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര് ക്ക് ഈ നീക്കം ആശ്വാസമാകും.
നിലവിലുള്ളതും പുതിയതുമായ വായ്പക്കാര്‍ക്ക് ഈ ഓപ്ഷനുകള്‍ ലഭ്യമാക്കണം. ഇതിനായി ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും 2023 ഡിസംബര്‍ 31 വരെ സമയം അനുവദിക്കും. നിലവിലുള്ള എല്ലാ വായ്പക്കാര്‍ക്കും ഉചിതമായ മാര്‍ഗങ്ങളിലൂടെ ആശയം കൈമാറാനും ആര്‍ബിഐ ആവശ്യപ്പെട്ടു.
ബെഞ്ച്മാര്‍ക്ക് പലിശ നിരക്കിലെ മാറ്റം അല്ലെങ്കില്‍ വായ്പാ ഇഎംഐ അല്ലെങ്കില്‍ കാലാവധി വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ ബാധിക്കുമെന്ന് ബാങ്കുകളും എന്‍ബിഎഫ്‌സികളും വായ്പക്കാരെ അറിയിക്കേണ്ടതുണ്ട്. വായ്പാ ഇഎംഐകളിലോ കാലാവധിയിലോ എന്തെങ്കിലും വര്‍ദ്ധനവ് ഉണ്ടായാല്‍ ഉടന്‍ തന്നെ സന്ദേശങ്ങളും ഇമെയിലുകളും പോലുള്ള ഉചിതമായ മാര്‍ഗങ്ങളിലൂടെ വായ്പക്കാരനെ അറിയിക്കണം.