ആദ്യമായി 400 കോടി രൂപ വരുമാനം രേഖപ്പെടുത്തി എയര്‍ടെല്‍ പെയ്മന്റ് ബാങ്ക്

ആദ്യമായി 400 കോടി രൂപ വരുമാനം രേഖപ്പെടുത്തി എയര്‍ടെല്‍ പെയ്മന്റ് ബാങ്ക്

August 17, 2023 0 By BizNews

മുംബൈ: എയര്‍ടെല്‍ പെയ്മന്റ് ബാങ്ക് വ്യാഴാഴ്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു. 400 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം അധികം.

ആദ്യമായാണ് ബാങ്ക് ഒരു പാദത്തില്‍ 400 കോടി രൂപ വരുമാനം നേടുന്നത്. ഉപഭോക്തൃ നിക്ഷേപം 1922 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 5.54 കോടി എണ്ണമായി. ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) 2381000 കോടി രൂപയും വാര്‍ഷിക വരുമാനം 1600 കോടി രൂപയുമാണ്.

പ്ലാറ്റ്‌ഫോമുകളിലുടനീളം 7 ബില്യണിലധികം വാര്‍ഷിക ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതായി കമ്പനി അറിയിച്ചു. പേയ്‌മെന്റ് ബാങ്കിന് 3,000 ലധികം കോര്‍പ്പറേറ്റ് പങ്കാളികളും രാജ്യത്തുടനീളം 500,000 ബാങ്കിംഗ് പോയിന്റുകളുടെ ശൃംഖലയും ഉണ്ട്.