റെക്കോര്‍ഡ് ഉയരം കുറിച്ച് മള്‍ട്ടിബാഗര്‍ ഓഹരി
August 9, 2023 0 By BizNewsമുംബൈ: സ്മാര്‍ട്ട് മീറ്ററുകള്‍ വിന്യസിക്കുന്നതിനായി അനുബന്ധ സ്ഥാപനം 2,209.84 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. പുതിയ ഓര്‍ഡറോടെ കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് 8,200 കോടി രൂപയുടേതായി.
ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ചൊവ്വാഴ്ച 5.48 ശതമാനം ഉയര്‍ന്ന് 191.55 രൂപയിലെത്തി. മുന്‍ സെഷനില്‍ 7.79 ശതമാനം ഉയര്‍ന്ന് 195.75 രൂപ കുറിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര് ഷത്തിനിടെ 642 ശതമാനം വരുമാനമാണ് ഊര് ജ്ജമേഖല സ്‌റ്റോക്കില്‍ നനിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചത്.
2020 ഓഗസ്റ്റ് 7 ന് 25.8 രൂപയില്‍ ക്ലോസ് ചെയ്ത ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ കഴിഞ്ഞ സെഷനില്‍ 195.75 രൂപയായി ഉയര്‍ന്നു. 2023ല്‍ 126.28 ശതമാനവും ഒരു വര്‍ഷത്തില്‍ 161.68 ശതമാനവും നേട്ടമുണ്ടാക്കി.
ഓഹരിയ്ക്ക് 195 രൂപയില്‍ റെസിസ്റ്റന്‍സുണ്ടെന്ന് ടിപ്‌സ്2ട്രേഡ്‌സിലെ അഭിജീത് പറയുന്നു. അത് ഭേദിക്കുന്ന പക്ഷം ഓഹരി 209 രൂപയിലേയ്ക്ക് കുതിക്കും. 180.6 രൂപയിലാണ് സപ്പോര്‍ട്ട്.