പൊന്നിന് പൊള്ളില്ല; സ്വർണവില വീണ്ടും കുറഞ്ഞു

പൊന്നിന് പൊള്ളില്ല; സ്വർണവില വീണ്ടും കുറഞ്ഞു

Spread the News

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5470 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ 43,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

ആഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 44,320 രൂപ പവന് രേഖപ്പെടുത്തി. തുടർന്ന് ആഗസ്റ്റ് രണ്ടിന് 44,080 രൂപയിലേക്ക് താഴ്ന്നു. മൂന്നിനും നാലിനും സ്വർണവില മാറ്റമില്ലാതെ 43,960 രൂപയിൽ നിലനിന്നു.

ആഗസ്റ്റ് അഞ്ചിന് വില 44,120 രൂപയിലേക്ക് ഉയരുകയും ആറിനും ഏഴിനും മാറ്റമില്ലാതെ തുടരുകയും ചെയ്തു. എട്ടിന് വില 44,040 രൂപയിലേക്ക് താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *