ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്
July 14, 2023 0 By BizNewsന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു.
ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ, മിന്ത്രയില്‍ ചെലവഴിക്കുന്നവര്‍ക്ക് 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കിന് അര്‍ഹതയുണ്ടായിരുന്നു.
ഓഗസ്റ്റ് 12 മുതല്‍ ഇത് 1.5 ശതമാനമായി കുറയും. കൂടാതെ ചെലവ് 3.5 ലക്ഷത്തില്‍ കൂടുകയാണെങ്കില്‍ വാര്‍ഷിക ഫീസ് ഒഴിവാക്കും. നിലവിലെ പരിധി 2 ലക്ഷമാണ്.