പുതിയ എന്‍ബിഎഫ്സി തുടങ്ങാന്‍ അനുമതി തേടി ബജാജ് ഓട്ടോ | #biznewskerala
July 10, 2023 0 By BizNewsന്യൂഡല്‍ഹി: പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി “ബജാജ് ഓട്ടോ കണ്‍സ്യൂമര്‍ ഫിനാന്‍സ് ലിമിറ്റഡ് “സ്ഥാപിക്കുകയാണ് ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി തേടിയതായി കമ്പനി അറിയിക്കുന്നു. ബജാജ് ഫിനാന്‍സ് ഇതര ബ്രാന്‍ഡ് ഇരുചക്ര വാഹന വാങ്ങലുകള്‍ക്ക് ധനസഹായം നല്കുന്ന സാഹചര്യത്തിലാണിത്.
2022 ജൂണില്‍, ബജാജ് ഫിനാന്‍സ് ബജാജ് ഓട്ടോയ്ക്ക് പുറമേ എല്ലാ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്കും വായ്പ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ബജാജ് ഇതര ഓട്ടോമൊബൈല്‍ ഫൈനാന്‍സിംഗ് പ്രവര്‍ത്തനം വളര്‍ത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
‘പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ക്യാപ്റ്റീവ് ഫിനാന്‍സിംഗ് കമ്പനി രൂപീകരിച്ചു. 30 കോടി രൂപയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ മൂലധനമുള്ള ഈ പുതിയ അനുബന്ധ സ്ഥാപനം എന്‍ബിഎഫ്സി ലൈസന്‍സിനായി റിസര്‍വ് ബാങ്കിന് അപേക്ഷിക്കുകയും ഒരു പുതിയ ഓര്ഗനൈസേഷന്, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രക്രിയകള്‍ എന്നിവ സ്ഥാപിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു, ‘കമ്പനി പറഞ്ഞു.
പ്രവര്‍ത്തനക്ഷമമായാല്‍, ഈ പുതിയ എന്ബിഎഫ്സിയിലൂടെ ബിസിനസ്സ് പങ്കാളികള്‍ക്കും റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും വര്‍ദ്ധിച്ച ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാനാകും.