റസിഡന്‍റ് ഫോറിൻ കറൻസി അക്കൗണ്ടിനെ കുറിച്ച് അറിയാം

റസിഡന്‍റ് ഫോറിൻ കറൻസി അക്കൗണ്ടിനെ കുറിച്ച് അറിയാം

July 9, 2023 0 By BizNews

പ്രവാസികൾക്കായുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ എഫ്.സി.എൻ.ആർ അക്കൗണ്ട് പോലെ പ്രയോജനപ്പെടുന്നതാണ് റസിഡന്റ് ഫോറിൻ കറൻസി (ആർ.എഫ്.സി) അക്കൗണ്ട്.

അക്കൗണ്ട് തുറക്കൽ

പ്രവാസ ജീവിതം ഒരു വർഷത്തേക്കെങ്കിലും അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയവർക്കാണ് ഈ അക്കൗണ്ട് തുറക്കാൻ അനുമതിയുള്ളത്.

നിക്ഷേപം എങ്ങനെ

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ എൻ.ആർ.ഇ അക്കൗണ്ടിൽ ഇന്ത്യൻ രൂപയിലുള്ള ബാലൻസ് തുക വിദേശ കറൻസിയിലേക്ക് മാറ്റിയോ, കാലാവധി പൂർത്തിയായ എഫ്.സി.എൻ.ആർ അക്കൗണ്ടിലെ പണം ഈ അക്കൗണ്ടിലേക്ക് മാറ്റിയോ ആണ് നിക്ഷേപം നടത്തുന്നത്.

യു.എസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട്, യൂറോ എന്നിവയിലും വിവിധ ബാങ്കുകൾ അനുവദിക്കുന്ന മറ്റു വിദേശ കറൻസികളിലും നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപം, സേവിങ് ബാങ്ക് അക്കൗണ്ട് ആയോ സ്ഥിര നിക്ഷേപമായോ ആയാണ് പ്രവർത്തിക്കുക. പരമാവധി മൂന്ന് വർഷം വരെ ഈ നിക്ഷേപം തുടരാം.

പ്രത്യേകതകൾ

1 വിദേശ വിനിമയ നിരക്കിൽ ഉണ്ടാവുന്ന ചാഞ്ചല്യങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത.

2 വിദേശ വിദ്യാഭ്യാസം സർവസാധാരണമായ ഈ കാലഘട്ടത്തിൽ മക്കളുടെ ഫീസ് തുടങ്ങിയവ വിദേശ കറൻസിയിൽ നടത്തുന്നവർക്ക് ഏറെ സഹായകരമാവും.

3 വീണ്ടും പ്രവാസത്തിലേക്ക് പോവുന്നവർക്ക്, പണം ആവശ്യമെങ്കിൽ വിദേശത്തുള്ള അക്കൗണ്ടിലേക്ക് മാറ്റാം.

4 അക്കൗണ്ടിൽനിന്ന് ഇന്ത്യൻ രൂപയിലും പണം പിൻവലിക്കാം.

5 നിക്ഷേപകന് ഇൻകം ടാക്സ് നിയമപ്രകാരം Resident But Not Ordinarily Resident status (RNOR) ആണെങ്കിൽ, നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നപലിശക്ക് ഇൻകം ടാക്സ് ഇളവ് ലഭിക്കും.

ഓർക്കുക, എഫ്.സി.എൻ.ആർ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുന്നത് നിലവിലെ പ്രവാസികൾക്കും, ആർ.എഫ്.സി അക്കൗണ്ടുകൾ തിരിച്ചെത്തിയ പ്രവാസികൾക്കും ആയിരിക്കും.