ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

September 20, 2018 0 By

ഫേസ്ബുക്കിന് പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപും ഡാര്‍ക്ക് മോഡുമായി രംഗത്തെത്തുന്നു. ഇപ്പോള്‍ വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമാണ് വാട്‌സ് ആപ് ലഭ്യമാവുക. വാബ്ബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെയായി യുസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വാട്‌സ് ആപ് മുതിര്‍ന്നിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ് ആപ് അവസരം നല്‍കിയിരുന്നത്. വിവിധ ആപുകള്‍ ഡാര്‍ക്ക് മോഡിലുള്ള യൂസര്‍ ഇന്‍ര്‍ഫേസ് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയവരെല്ലാം തന്നെ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് മെസഞ്ചറില്‍ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

കറുത്ത നിറമുള്ള ബാക്ക്ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. വെളിച്ച കുറവുള്ള സ്ഥലങ്ങളില്‍ ആപ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാണ് ഡാര്‍ക്ക് മോഡ്. അതേ സമയം, ഡാര്‍ക്ക് മോഡ് വരുന്നതിനെ കുറിച്ച് വാട്‌സ് ആപ് ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.