രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍
September 20, 2018വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്.
പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ദുര്‍മേദസ് ഇല്ലാതാക്കാനും കഴിവുള്ളതിനാല്‍ അമിതവണ്ണമുള്ളവര്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കി പകരം പച്ചപ്പയര്‍ വേവിച്ച് ഒരു നേരം കഴിക്കുക. പച്ചപ്പയറും കുരുമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തയ്യാറാക്കിയ വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.