ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

June 13, 2023 0 By BizNews

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് എകെഐ ഇന്ത്യ. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപയുള്ള 5 ഓഹരികളായി വിഭജിക്കും.

നാലാംപാദത്തില്‍ കമ്പനി 15.03 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ 20.37 കോടി രൂപയില്‍ നിന്നും കുറവ്. അറ്റാദായം 3.38 കോടി രൂപയില്‍ നിന്നും 0.23 കോടി രൂപയായി കുറഞ്ഞു. എബിറ്റ 5.48 കോടി രൂപയില്‍ നിന്നും 0.87 കോടി രൂപയായിട്ടുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 1227.65 ശതമാനമുയര്‍ന്ന ഓഹരി മൂന്ന് വര്‍ഷത്തില്‍ 1224.05 ശതമാനവും ഒരു വര്‍ഷത്തില്‍ 177.33 ശതമാനവും നേട്ടമുണ്ടാക്കി.

103 കോടി രൂപ വിപണി മൂലധനമുള്ള എകെഐ ഇന്ത്യ തുകല്‍ ആക്‌സസറികള്‍ നിര്‍മ്മിക്കുന്നു. 1200000 ചതുരശ്ര അടി പ്രതിമാസ ഉത്പാദന ശേഷിയുണ്ട്.