അന്തിമ ലാഭവിഹിത്തിനായി റെക്കോര്‍ഡ് തീയതി, 15 ശതമാനം ഉയര്‍ന്ന് മേഘ്മാനി ഫൈന്‍കെം
June 6, 2023 0 By BizNewsന്യൂഡല്‍ഹി: ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 20 നിശ്ചയിച്ചിരിക്കയാണ് മേഘ്മാനി ഫൈന്‍കെം. 2.5 രൂപയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്റ്റോക്ക് ചൊവ്വാഴ്ച 15 ശതമാനം ഉയര്‍ന്നു.
നിലവില്‍ 1105 രൂപയാണ് വില. വിപണി മൂല്യം 4527 കോടി രൂപ.ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 27.38 ശതമാനവും 2023 ല്‍ 12.58 ശതമാനവും ഇടിവ് നേരിട്ടു.
52 ആഴ്ച താഴ്ച 810.6 രൂപയും ഉയരം 1736.60 രൂപയുമാണ്. സാങ്കേതികതയുടെ കാര്യത്തില്‍, ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്ഐ) 55.7 ആണ. ഇത് അമിത വാങ്ങല്‍,വില്‍പന ഘട്ടത്തിലല്ല.
വര്‍ഷത്തെ ബീറ്റ 0.8 ആയത് കുറഞ്ഞ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു. ഓഹരികള്‍ 5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം ചലന ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം 200 ദിവസ ശരാശരിയേക്കാള്‍ ചുവടെയാണ്.